×

മോൻസണിന്റെ ജീവനക്കാരിയുടെ മകളായ 17കാരിയെ പീഡിപ്പിച്ചെന്ന കേസ്; മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് പോക്‌സോ കോടതി ;പ്രായം തികഞ്ഞ ശേഷം വീണ്ടും പീഢനം

കൊച്ചി: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് വിധിച്ച്‌ എറണാകുളം പോക്‌സോ കോടതി. പോ‌ക്‌സോ അടക്കം വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കുറ്റങ്ങള്‍ എല്ലാം തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി.

 

2022ലായിരുന്നു കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങിയത്. മോൻസണിന്റെ ജീവനക്കാരിയുടെ മകളായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് പോക്സോ കോടതി വിധി പറഞ്ഞത്. മോൻസണിന്റെ വീട്ടില്‍ 2019ലാണ് ആദ്യ പീഡനം നടന്നത്.

 

പിന്നീട് പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതിന് ശേഷവും നിരവധി തവണ പീ‌‌ഡിപ്പിച്ചു. കേസില്‍ 27 സാക്ഷികളാണ് ഉണ്ടായിരുന്നത്

 

. അതേസമയം, തന്നെ ബോധപൂര്‍വം കുടുക്കാനായി പൊലീസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി നല്‍കുകയായിരുന്നുവെന്നാണ് മോൻസണ്‍ വാദിച്ചത്. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top