×

കുട്ടി ഡ്രൈവര്‍മാരെ പിടികൂടാൻ മോട്ടോര്‍ വാഹന വകുപ്പും

കോട്ടയം: റോഡുകളില്‍ ചീറിപ്പായുന്ന പൊലീസും കുട്ടി ഡ്രൈവര്‍മാരെ പിടികൂടാൻ മോട്ടോര്‍ വാഹന വകുപ്പും നടപടി ശക്തമാക്കുന്നു.

ലൈസൻസ് നേടാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാൻ നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെ നടപടി കടുപ്പിക്കും.

ഏപ്രിലില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ 400ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചവര്‍ക്കും വാഹന ഉടമക്കും രക്ഷിതാക്കള്‍ക്കുമെതിരെ ശിക്ഷാനടപടി ശിപാര്‍ശ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തി ഈ സംഭവങ്ങളിലെല്ലാം കേസെടുത്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 338 എണ്ണവും വടക്കൻ ജില്ലകളിലാണ്. ഏറ്റവുമധികം കേസുകള്‍ മലപ്പുറം ജില്ലയിലാണ്, 145 എണ്ണം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചെയ്യുന്ന ഗതാഗത കുറ്റകൃത്യങ്ങള്‍ക്ക് രക്ഷിതാക്കളെയോ മോട്ടോര്‍ വാഹന ഉടമയെയോ പ്രതിയാക്കി കേസെടുക്കണമെന്നാണ് വ്യവസ്ഥ. ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷൻ നടപടിയിലൂടെ രക്ഷിതാവിനെയോ വാഹന ഉടമയെയോ മൂന്ന് വര്‍ഷം വരെ തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കാവുന്ന വകുപ്പാണിത്. വാഹനത്തിൻറെ രജിസ്‌ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top