×

സസ്യഭുക്കായ നരേന്ദ്രനായി വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും, വിളമ്ബുന്നത് ഇവയൊക്കെ!

സസ്യഭുക്കായ നരേന്ദ്രമോദിയ്‌ക്കായി വിഭവസമൃദ്ധമായ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. വൈറ്റ് ഹൗസിലെ ഷെഫ് നിന കര്‍ട്ടിസിയുടെ നേതൃത്വത്തിലാണ് വിഭവങ്ങള്‍ തയ്യാറാക്കിയത്.

 

പ്രധാനമന്ത്രിയുടെ ഇഷ്ടാനുസരണം മില്ലറ്റ് (തിന) വിഭാഗത്തില്‍പ്പെട്ട വിഭവങ്ങളും വൈറ്റ് ഹൗസില്‍ വിളമ്ബും. ജോവര്‍, ബജ്‌റ, റാഗി, ഝങ്കോര, ബാരി തുടങ്ങിയവയാണ് തിന വിഭാഗത്തില്‍പ്പെടുന്നവ.

 

മസാല ചേര്‍ത്ത് ഉണ്ടാക്കുന്ന മാരിനേറ്റഡ് മില്ലറ്റ്, ചോള കുരുക്കള്‍ ഗ്രില്ല് ചെയ്ത് ഉണ്ടാക്കിയ സലാഡ്, ഡ്രൈ തണ്ണിമത്തൻ, നാരങ്ങ-അവക്കാഡോ സോസ് എന്നിവയാണ് ഫസ്റ്റ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റഫ് ചെയ്ത പോര്‍ട്ടോബെല്ലോ കൂണ്‍, അരി വിഭവമായ റിസോട്ടോ, നാരങ്ങ-അയമോദക സോസ്, മില്ലറ്റ് കേക്ക്, സ്വാഷുകള്‍ എന്നിവയാണ് മെയ്ൻ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയത്. എല്ലാ മേശകളിലും ത്രിവര്‍ണ പതാകയുടെ വര്‍ണത്തിലുള്ള പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

PM Modi US visit: Bidens host private dinner for PM Modi in Washington DC

വിരുന്നിന് ശേഷം ഗ്രാമി അവാര്‍ഡ് ജേതാവ് ജോഷ്വ ബെല്‍, യൂണിവേഴ്‌സിറ്റി ഓഫ് പെല്‍സില്‍വാനിയയിലെ ദക്ഷിണേന്ത്യൻ ആകാപെല്ല ഗ്രൂപ്പായ പെൻ മസാല എന്നിവരുടെ സംഗീതസന്ധ്യ നടക്കും.

ഇന്ത്യൻ സംഗീതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകും സംഗീതനിശ. നിലാലവുള്ള സായാഹ്നത്തില്‍ പുത്തല്‍ത്തകിടിലൂടെ നടന്നാകും പ്രധാനമന്ത്രി വിരുന്നിനെത്തുക. വഴിയില്‍ നിറയെ വെളിച്ചം പകരാനായി കണ്ണഞ്ചിപ്പിക്കുന്ന വിളക്കുകള്‍ പ്രകാശിപ്പിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top