×

ഇന്നലെ മാത്രം ചികിത്സ തേടിയത് 15493 പേര്‍; സംസ്ഥാനത്ത് പനി പടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റദിവസം ചികിത്സ തേടിയ പനി ബാധിതരുടെ എണ്ണം പതിനയ്യായിരം കടന്നു. 15493 പേരാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്.

55 പേര്‍ക്കാണ് ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി വ്യാപനം രൂക്ഷം മലപ്പുറം ജില്ലയിലാണ്.

ഡെങ്കിപ്പനിയുടെ കാര്യത്തില്‍ 2013 ലും 2017 ലും ഉണ്ടായതുപോലുള്ള സാഹചര്യം കേരളത്തില്‍ ജൂലൈയില്‍ ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. 2013 ല്‍ 3734 പേര്‍ക്കും 2017ല്‍ 8350 പേര്‍ക്കുമാണ് ഡെങ്കിപ്പനി പിടിപെട്ടത്. എന്നാല്‍ നിരവധി പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും പരിശോധന നടത്തിയിരുന്നില്ല. 2023 ല്‍ ഇതുവരെ 2918 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

പനി ബാധിതരുടെ എണ്ണം കുതിച്ച്‌ കയറുമ്ബോഴും പനി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ആക്ഷേപമുണ്ട്. എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. അവസാന നിമിഷം നിര്‍ദ്ദേശം നല്‍കിയതിനാല്‍ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ ക്രമീകരണമാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് തടസ്സമായത്. രാവിലെ ആരംഭിക്കുന്ന പനി ക്ലിനിക്കുകള്‍ ഉച്ചയോടെ അവസാനിപ്പിക്കാതെ രാത്രി വരെ നീട്ടണമെന്ന ആവശ്യത്തിലും നടപടി വൈകുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top