×

9 പഞ്ചായത്തുകളിലെ നിര്‍മ്മാണ നിരോധനം ; അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കപടി പരിസ്ഥിതിവാദി = സി.വി.വര്‍ഗീസ്

കൊച്ചി: മുന്നാര്‍ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിക്കെതിരെ വിമര്‍ശനവുമായി സിപിഎം. ഹരീഷ് വാസുദേവൻ കപടി പരിസ്ഥിതിവാദിയാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് വിമര്‍ശിച്ചു.

 

മുന്നാര്‍ മേഖലയിലെ 9 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി നിയോഗിച്ച അഡ്വ. ഹരീഷ് വാസുദേവനെ നിയോഗിച്ചത്.

ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദിയാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് വിമര്‍ശിച്ചു. ഹര്‍ജിക്കു പിന്നില്‍ രാജ്യാന്തര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വര്‍ഗീസ് ആരോപിച്ചു. ഭൂമിയുടെ ഉടമസ്ഥത ഉറപ്പാക്കുന്നതു വരെ ദേവികുളം, ഉടുമ്ബൻചോല, പീരുമേട് താലൂക്കുകളിലെ ഭൂമി ഇടപാടുകളും നിര്‍മ്മാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ വണ്‍ എര്‍ത്ത്, വണ്‍ ലൈഫ് സംഘടന നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ജി 27നു പരിഗണിക്കും.

”ഹരീഷ് വാസുദേവൻ ഒരിക്കലും വിശ്വാസത്തിലെടുക്കാൻ കഴിയുന്ന ആളല്ല. കടുത്ത കപട പരിസ്ഥിതി വാദിയാണ് അദ്ദേഹം. മാത്രമല്ല, ഇവിടെ കസ്തൂരി രംഗൻ ഗാഡ്ഗില്‍ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ ഇടുക്കിയെ പൂര്‍ണമായും വനഭൂമിയാക്കി മാറ്റണമെന്ന് നിലപാട് സ്വീകരിച്ചയാളുമാണ്” സി.വി.വര്‍ഗീസ് പറഞ്ഞു.

മൂന്നാര്‍ മേഖലയിലെ 9 പഞ്ചായത്തുകളില്‍ 3 നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കുന്നത് ഹൈക്കോടതി പ്രത്യേക ബെഞ്ച് രണ്ടാഴ്ചത്തേക്കാണ് തടഞ്ഞത്. ബൈസണ്‍വാലി, ചിന്നക്കനാല്‍, ദേവികുളം, മൂന്നാര്‍, പള്ളിവാസല്‍, മാങ്കുളം, ശാന്തൻപാറ, ഉടുമ്ബൻചോല, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളിലാണു 3 നിലയില്‍ (ഗ്രൗണ്ട് പ്ലസ് ടു) അധികമുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി വിലക്കിയത്. ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച്‌ ഇത്രയും കാലം എങ്ങനെയാണ് നിര്‍മ്മാണങ്ങള്‍ അനുവദിച്ചതെന്നു വിശദീകരിക്കാൻ പഞ്ചായത്തുകള്‍ക്ക് ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം. ദുരന്തനിവാരണം, പരിസ്ഥിതി ആഘാത പഠനം എന്നിവയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണം. ഏപ്രിലില്‍ മൂന്നാര്‍ മേഖലയില്‍ പ്രത്യേക പരിശോധനയും മറ്റും നടത്താനുള്ള ലക്ഷ്യത്തോടെ പ്രത്യേക ഹില്‍ ഏരിയ അഥോറിറ്റിയെ തീരുമാനിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ചില കാര്യങ്ങള്‍ നടപ്പാക്കി നിയമനിര്‍മ്മാണം നീട്ടുന്നതായി കോടതി ചൂണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top