×

തിരുവനന്തപുരം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ അമ്മയും ഒമ്ബത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും മരിച്ചു.

തിരുവനന്തപുരം: വീട്ടിലെ കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ അമ്മയും ഒമ്ബത് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും മരിച്ചു.

പുത്തന്‍തോപ്പ് റോജാ ഡെയ്‌ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജു, മകന്‍ ഡേവിഡ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ അഞ്ജു മരണപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മകന്‍ മരിച്ചത്.

ഇന്നലെ വൈകിട്ട് എഴ് മണിയോടെയാണ് പുത്തന്‍തോപ്പിലെ വീടിനുള്ളിലെ കുളിമുറിയില്‍ ഇരുവരെയും സാരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ അഞ്ജു മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ ഡേവിഡ് ഇന്ന് മരണത്തിന് കീഴടങ്ങി.

വെങ്ങാനൂര്‍ സ്വദേശിനിയാണ് അഞ്ജു. ഒന്നര വര്‍ഷം മുന്‍പായിരുന്നു അഞ്ജുവിന്റെയും രാജു ജോസഫ് ടിന്‍സിലിയുടെയും വിവാഹം. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top