×

ശിവകുമാറിന്റെ എതിരാളി കര്‍ണാടക ഡിജിപി ഇനി സിബിഐ ചീഫ്.

 

 

സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ് അവസാനം ഉണ്ടായിരുന്നത്. കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദിന് പുറമെ മധ്യപ്രദേശ് ഡിജിപി സുധീര്‍ സക്സേന, കേന്ദ്ര ഫയര്‍ സര്‍വീസസ് മേധാവി താജ് ഹസ്സന്‍ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്.

Senior IPS officer Praveen Sood appointed as new Karnataka police chief- The New Indian Express

1986 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. ഇദ്ദേഹത്തിനാണ് ആദ്യം മുതലേ പ്രഥമ പരിഗണന ലഭിച്ചിരുന്നത്

 

കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന പോലീസ് മേധാവിയായ പ്രവീണ്‍ സൂദിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡി.കെ ശിവകുമാര്‍ നടത്തിയിരുന്നത്. ഡിജിപി പ്രവീണ്‍ സൂദ് ബിജെപിക്ക് അനുകൂലമായി നില്‍ക്കുയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായി കേസെടുക്കുകയാണെന്നുമാണ് ശിവകുമാര്‍ ആരോപിച്ചിരുന്നത്.

 

കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡിജിപിക്കെതിരെ നടപടി സ്വീകരിക്കുമെന്നും ശിവകുമാര്‍ മുന്നറിയിപ്പു നല്‍കുകയുണ്ടായി. ‘ഡി.ജി.പി വെറും പാഴാണ്. ഇദ്ദേഹത്തിനെതിരെ ഉടന്‍തന്നെ കേസുകൊടുക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട ഡി.കെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇദ്ദേഹത്തെ മാറ്റണമെന്നും നിരന്തരം ആവശ്യപ്പെട്ടിരുന്നു..

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top