×

“ഭാര്യയെ ഉപേക്ഷിച്ച്‌ പഴയ കാമുകിയെ വീണ്ടും വിവാഹം കഴിക്കണമെന്ന് അവള്‍ നിര്‍ബന്ധിച്ചു.” എന്റെ കുടുംബത്തിന് വേണ്ടിയാണ് അവളെ കൊന്നത് … പ്രതി സതീഷ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ

കാഞ്ഞങ്ങാട്: പ്രവാസിയുടെ ഭാര്യയെ ലോഡ്ജ് മുറിയില്‍ കുത്തിക്കൊന്ന കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയെയാണ് (34) പുതിയകോട്ടയിലെ ഫോര്‍ട്ട് വിഹാര്‍ ലോഡ്ജിലെ 36 ാം നമ്ബര്‍ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൃത്യം നടത്തിയ ശേഷം ആദൂര്‍ ബോവിക്കാനത്തെ സതീഷ് (36) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് സംസാരിക്കാനുണ്ടെന്ന് പൊലീസുകാരോട് കൈകൊണ്ട് ആംഗ്യം കാണിച്ചു. ഇരിക്കാന്‍ പറഞ്ഞെങ്കിലും അയാള്‍ ഇരുന്നില്ലെന്ന് പൊലീസുകാര്‍ പറയുന്നു. തുടര്‍ന്ന് ‘സാര്‍ എന്റെ പേര് സതീഷ് ഭാസ്‌കര്‍, ബോവിക്കാനം സ്വദേശിയാണ്. ഇവിടെ സെക്യൂരിറ്റി ഏജന്‍സി നടത്തിവരികയാണ്. ഞാന്‍ ഒരാളെ കൊലപ്പെടുത്തി സാര്‍.’- എന്നുപറഞ്ഞു.

പ്രതി പറഞ്ഞത് കേട്ടതും താന്‍ കളിയാക്കുകയാണോയെന്നായിരുന്നു പൊലീസുകാരന്‍ തിരിച്ചു ചോദിച്ചത്. അല്ലെന്ന് മറുപടി നല്‍കുകയും, പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഒരു പൊതിയെടുത്തു. തുറന്നപ്പോള്‍ ചോര പുരണ്ട കത്തി. ഇതുകൊണ്ടാണ് കൊന്നതെന്നും ലോഡ്‌ജ്‌ മുറിയില്‍ മൃതദേഹമുണ്ടെന്നും പറഞ്ഞു. മുറിയുടെ താക്കോലും കൊടുത്തു.

പൊലീസുകാര്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ, വിവാഹത്തിനുമുന്‍പേ ദേവികയുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും പ്രതി വെളിപ്പെടുത്തി. പക്ഷേ ഒരപകടം പറ്റി കിടപ്പിലായപ്പോള്‍ മറ്റൊരു വിവാഹത്തിന് താന്‍ തന്നെയാണ് അവളെ നിര്‍ബന്ധിച്ചത്. പിന്നീട് താനും വേറെ വിവാഹം കഴിച്ചു. ഭാര്യയെ ഉപേക്ഷിച്ച്‌ വിവാഹം കഴിക്കണമെന്ന് അവള്‍ നിര്‍ബന്ധിച്ചു. ജീവിക്കാന്‍ അനുവദിക്കില്ലെന്ന് കണ്ടതോടെയാണ് കൊന്നതെന്നും സതീഷ് പൊലീസിനോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top