×

കർണാടക തെരഞ്ഞെടുപ്പു ഫലം  കേരളത്തിലും വലിയ മാറ്റം ഉണ്ടാക്കും : പി.സി.തോമസ് – വര്‍ക്കിംഗ് ചെയര്‍മാന്‍

.

കർണാടകയിലെ തെരഞ്ഞെടുപ്പു ഫലം ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് സമൂല മാറ്റം ഉണ്ടാക്കുമെന്നും, ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭരണം ദേശീയതലത്തിലും, മറ്റ് സംസ്ഥാന തലങ്ങളിലും മാറ്റമുണ്ടാക്കുമെന്നും, കോൺഗ്രസ് നേതൃത്വം നൽകുന്ന ശക്തമായ ഗവൺമെൻറ് ദേശീയ തലത്തിൽ ഉണ്ടാകുമെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും,.മു൯ കേന്ദ്രമന്ത്രിയുമായ പിസി തോമസ്.

രാഹുൽ ഗന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും, അതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളും, ശക്തമായ പ്രവർത്തനങ്ങളും, ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് പ്രയോജനകരമായി. മതേതര ഭാരതം ശക്തമായ രീതിയിൽ തന്നെ നിലകൊള്ളണമെന്നും, ഭാരതത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ അടിയന്തരമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും, ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരതത്തിൽ ശക്തമായ ഒരു ഗവൺമെൻറ് താമസിയാതെ ഉണ്ടാകും എന്നതിന് സംശയമില്ല. ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ കർണാടക തെരഞ്ഞെടുപ്പ് ഫലം വലിയ സംഭാവനകൾ നൽകും…
തോമസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top