×

ഹോട്ടല്‍ മുറിയില്‍ ദേവികയെ കൊലപ്പെടുത്തി ; കാമുകന്‍ സതീശ് നെ പോലീസ് പിടിയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് യുവതിയെ ലോഡ്ജ് മുറിയില്‍ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉദുമ ബാരമുക്കുന്നോത്ത് പരേതനായ ബാലകൃഷ്ണന്റെ മകള്‍ പി.ബി.

ദേവികയാണ് (34) കൊല്ലപ്പെട്ടത്. ബോവിക്കാനം അമ്മംകോടിലെ കൈലാസം വീട്ടില്‍ സതീശന്റെ മകന്‍ സതീശ് ഭാസ്കരനെ (34) കൊലപാതകവുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേവികയെ ലോഡ്ജ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കത്തി ഉപയോഗിച്ചാണ് പ്രതി ദേവികയുടെ കഴുത്തറുത്തത്. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു.

പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിട്ടുണ്ട്. തന്റെ കുടുംബ ജീവിതത്തിന് യുവതി തടസ്സമാകുന്നതാണ് കൊലക്ക് കാരണമെന്ന് പൊലീസിനോട് ഇയാള്‍ പറഞ്ഞു. വിവാഹിതയായ ദേവികയുടെ കാമുകനാണ് പ്രതിയായ സതീശ് ഭാസ്കരനെന്ന് പൊലീസ് പറഞ്ഞു.

ബ്യൂട്ടീഷ്യനാണ് യുവതി. കാഞ്ഞങ്ങാട്ട് ചൊവ്വാഴ്ച നടന്ന ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ദേവികയെ സമ്മേളന സ്ഥലത്തുനിന്ന് നിര്‍ബന്ധിച്ച്‌ ലോഡ്ജ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പ്രതി കൃത്യം നടത്തുകയായിരുന്നു.

ഇതിനുശേഷം വൈകീട്ട് നാലു മണിയോടെ മൃതദേഹം കിടന്ന മുറി പൂട്ടി താക്കോലും കൊലക്ക് ഉപയോഗിച്ച കത്തിയുമായി സതീശ് ഭാസ്കര്‍ തൊട്ടടുത്തുള്ള ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തുമ്ബോള്‍ മാത്രമാണ് കൊലപാതക വിവരം ലോഡ്ജുകാരറിയുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കും. ദേവികയുടെ മാതാവ്: ഉദുമ ബാര മുക്കുന്നോത്തെ പ്രേമ. ഭര്‍ത്താവ്: ചെറുപുഴ സ്വദേശി രാജേഷ്. സഹോദരന്‍: ദിലീപ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top