×

രാജ്യത്തെ ഐക്യവും തകര്‍ക്കാൻ ശ്രമിക്കുന്നവരെ അവര്‍ തിരിച്ചറിയുകയും ഈ സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും – എച്ച്‌.ഡി ദേവഗൗഡ.

ബംഗളൂരു: ഞായറാഴ്ച നടന്ന പുതിയ പാര്‍ലമെന്റ് കെട്ടിട ഉദ്ഘാടനത്തില്‍ പങ്കെടുക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്‌.ഡി ദേവഗൗഡ.

പുതിയ പാര്‍ലമെന്റിനുള്ളില്‍ ഇരിക്കാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നിന് സാക്ഷിയാകാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. 1962 ലാണ് ഞാൻ കാര്‍ണാടക നിയമസഭയില്‍ എത്തുന്നത്. 1991 മുതല്‍ പാര്‍ലമെന്റ് അംഗമാണ്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ജനപ്രതിനിധി സഭയിലേക്ക് പ്രവേശിക്കാനാകുമെന്ന് ഒരുക്കിലും കരുതിയിരുന്നില്ല. ഞാനൊരിക്കലും പ്രധാനമന്ത്രിയാകുമെന്നും കരുതിയിരുന്നില്ല. ഇത്രയും കാലം പൊതു ജീവിതം നയിക്കാനാകുമെന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും അതിനേക്കാളെല്ലാം വലിയ അത്ഭുതം എന്റെ ജീവിത കാലത്ത് ഇനി പുതിയ പാര്‍ലമെന്റില്‍ ഇരിക്കാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 91-ാം വയസില്‍ എനിക്കത് സാധിച്ചു. -ദേവഗൗഡ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യൻ പാരമ്ബര്യത്തില്‍ ഒരു സാധാരണ ഇന്ത്യക്കാരന്, ജീവിത കാലത്തിനിടെ ഒരു വീടുവെച്ച്‌ താമസിക്കുക എന്നത് അവരെ സംബന്ധിച്ച്‌ വളരെ മംഗളകരവും അപൂര്‍വവുമായ സംഭവമാണ്. രാജ്യത്തിന്റെ സ്ഥിതി എടുക്കുകയാണെങ്കില്‍, ഇതൊരു അസാധാരണ നിമിഷം തന്നെയാണ്. -ദേവഗൗഡ പറഞ്ഞു.

നാം ഒരു രാജ്യമായത് സമാധാനത്തിലൂടെയും അഹിംസയിലൂടെയുമാണ്. അത് അമൂല്യമായ നേട്ടമാണ്. അത് നമ്മുടെ പാരമ്ബര്യമാണ്. ഈ മൂല്യം നാം സംരക്ഷിക്കുകയും നമ്മുടെ ഭാവി തലമുറക്ക് കൈമാറുകയും ചെയ്യണം. സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ നമ്മുടെ പാര്‍ലമെന്റിന് നിരവധി ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ട്. അത് ധിക്കാരവും കരുണയും കണ്ടിട്ടുണ്ട്. ജയവും തോല്‍വിയും അറിഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാത്തിനും മീതെയായി സമത്വം പാലിക്കാനും ഇന്ത്യൻ ജനതയുടെ പ്രതീക്ഷകള്‍ നിറവേറ്റാനും പാര്‍ലമെന്റ് ശ്രമിച്ചിട്ടുണ്ട്.

പാര്‍ലമെന്റില്‍ എല്ലാ ജാതി, മത, വംശക്കാരും എല്ലാ നാട്ടുകാരും ഭാഷക്കാരും ഉണ്ടാകും. എല്ലാതരത്തിലുള്ള അഭിപ്രായങ്ങള്‍ക്കും ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും അവിടെ സ്ഥാനമുണ്ട്. അതിന്റെ വൈവിധ്യമാണ് ആഘോഷിക്കപ്പെടുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ പുതിയ ഭവനത്തില്‍ ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കുക എന്നതിനേക്കാള്‍ വലിയ ലക്ഷ്യങ്ങളൊന്നും നമുക്കില്ല. ജനത എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ സമാധാനാന്തരീക്ഷവും ഐക്യവും തകര്‍ക്കാൻ ശ്രമിക്കുന്നവരെ അവര്‍ തിരിച്ചറിയുകയും ഈ സഭയില്‍ നിന്ന് അവരെ പുറത്താക്കുകയും ചെയ്യും – ദേവഗൗഡ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top