×

ലൈംഗിക തൊഴിലാളിയെന്ന് കരുതി ‘കൂടെ പോരുന്നോ?’ അനുഭവം പങ്കുവെച്ച്‌ സ്മിത നെരവത്ത്.

തിരുവനന്തപുരം: ലൈംഗിക തൊഴിലാളിയെന്ന് കരുതി ‘കൂടെ പോരുന്നോ?’ എന്ന് ചോദിച്ച യുവാവിനോട് വ്യത്യസ്തമായി പെരുമാറിയ അനുഭവം പങ്കുവെച്ച്‌ അധ്യാപികയും എഴുത്തുകാരിയുമായ സ്മിത നെരവത്ത്.

യാത്രയ്ക്കിടയില്‍ ലൈംഗിക തൊഴിലാളിയെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് ഒരു യുവാവ് തന്നെ സമീപിക്കുകയും സംയമനം പാലിച്ച്‌ അയാള്‍ ചെയ്ത തെറ്റ് മനസ്സിലാക്കി കൊടുക്കുകയും ചെയ്ത അനുഭവമാണ് സ്മിത തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുറിപ്പ് ഇതിനോടകം വൈറലായി.

ആദ്യം ആശയകുഴപ്പത്തിലായെങ്കിലും സംയമനം പാലിച്ച സ്മിത ഈ വ്യക്തിയെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിക്കുകയും നേരിട്ട് പറയാതെ തന്നെ തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ട് അയാളുടെ മനസ് മാറ്റിയെടുക്കുകയും ചെയ്തു.

കുറിപ്പിന്റെ പൂര്‍ണരൂപം

‘ കൂടെ പോരുന്നോ ‘
പുറകില്‍ നിന്നും ആ ക്ഷണം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. മെലിഞ്ഞു നീണ്ട ഒരു ചെറുപ്പക്കാരന്‍. പോളീസ്റ്റര്‍ ഷര്‍ട്ടില്‍ നിന്ന് വിയര്‍പ്പിന്റെ രൂക്ഷഗന്ധം എനിക്കു ചുറ്റും പരന്നു. അയാളുടെ കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി വിറയ്ക്കുന്നുണ്ടായിരുന്നു.
‘എങ്ങോട്ടേക്കാ’
അയാള്‍ മുഖത്തു നോക്കാതെ പറഞ്ഞു
‘ എവിടേലും മുറിയെടുക്കാം’ ആ മുഖത്തു നോക്കിയാല്‍

ഒരു സ്ത്രീയോട് ആദ്യമായിട്ടാണ് അയാള്‍ അങ്ങനെ ചോദിക്കുന്നതെന്ന് വ്യക്തമായിട്ടും മനസിലാകുമായിരുന്നു.
‘ വരാം പക്ഷേ അതിനു മുമ്ബ് എനിക്കെന്റെ സുഹൃത്തിന്റെ വീടു വരെ പോകണം. ഒരഞ്ചു മിനുട്ട് .നിങ്ങളും കൂടെ വരൂ ‘ഞാനയാളോടു പറഞ്ഞു. ആദ്യമൊന്നു ശങ്കിച്ചെങ്കിലും അയാള്‍ വരാന്‍ തയ്യാറായി. എന്നെ കണ്ടപ്പോള്‍ അങ്ങനെ ചോദിക്കാന്‍ തോന്നിച്ചതെന്താവും എന്ന ചിന്ത അസ്വസ്ഥതപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഞാന്‍ താന്‍ വിചാരിച്ച ആളല്ലെന്നും അയാളോടു കയര്‍ത്തു സംസാരിക്കണമെന്നും തോന്നിയെങ്കിലും പറ്റുന്നില്ല. ഞാനെന്തിന് അയാളോട് കയര്‍ക്കണം? ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ അന്നം തേടുന്നതിപ്പോഴും ഇങ്ങനെയൊക്കെ തന്നെയല്ലേ? എന്നെ കണ്ടാല്‍ അവരെപ്പോലെ തോന്നുമോ എന്ന വൃത്തികെട്ട ചിന്ത ഇഴഞ്ഞു കയറാന്‍ തുടങ്ങുമ്ബോഴേ ഞാന്‍ തൂത്തെറിഞ്ഞു. അവരും ഞാനും തമ്മില്‍ കാഴ്ചയിലെന്ത്? പേരെന്താ? ഞാനയാളോട് ചോദിച്ചു.
‘സാബു ‘ അയാള്‍ സംശയത്തോടെ പറഞ്ഞു. നിങ്ങള്‍ എന്നെ പറ്റിക്കുകയാണോ? പറ്റില്ലെങ്കില്‍ ഞാന്‍ പോയ്‌ക്കോളാം. അയാള്‍ നടത്തം നിര്‍ത്തി.
‘ സാബു വായോ എന്റെ ഫ്രണ്ടിന്റെ വീട്ടില്‍ എത്താറായി.രണ്ടു മിനുട്ട് ‘

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top