×

വേറെ ഉപ മുഖ്യന്‍മാര്‍ വേണ്ട; ആഭ്യന്തര വേണം ; 2 വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി ആക്കണം – പ്രതിഫലമായി 20 MP മാരെ ഡല്‍ഹിക്ക് തരും ; 4 മണിക്കൂര്‍ ശിവ താണ്ഡവത്തില്‍ ഹൈക്കമാന്‍ഡ് കീഴടങ്ങി

വേറെ ഉപ മുഖ്യന്‍മാര്‍ വേണ്ട; ആഭ്യന്തര വേണം ; 2 വര്‍ഷം കഴിയുമ്പോള്‍ മുഖ്യമന്ത്രി ആക്കണം – പ്രതിഫലമായി 20 MP മാരെ ഡല്‍ഹിക്ക് തരും ; 4 മണിക്കൂര്‍ ശിവ താണ്ഡവത്തില്‍ ഹൈക്കമാന്‍ഡ് കീഴടങ്ങി

 

ബംഗലുരു: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായ കര്‍ണാടകത്തില്‍ പ്രശ്‌നത്തിന്റെ മഞ്ഞുരുക്കിയത് സോണിയാഗാന്ധി.

ഹൈക്കമാന്റ് തീരുമാനത്തിന് ശേഷവും മുഖ്യമന്ത്രി സ്ഥാനത്തിനായി വാശിപിടിച്ചു നിന്ന ഡി.കെ. ശിവകുമാര്‍ ശാന്തനായത് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ വൈകിട്ട് ശിവകുമാറുമായി സോണിയാഗാന്ധി സംസാരിച്ചിരുന്നു. ഇതോടെയാണ് ശിവകുമാര്‍ അയഞ്ഞത്. പാര്‍ട്ടി അദ്ധ്യക്ഷന്റെയും ഗാന്ധികുടുംബത്തിന്റെയും താല്‍പ്പര്യം മുന്‍നിര്‍ത്തി താന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. നിലവില്‍ കിട്ടുന്ന സൂചന അനുസരിച്ച്‌ ശിവകുമാറിന് ചില പ്രധാന വകുപ്പുകള്‍ കിട്ടിയേക്കും എന്നാല്‍ ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യ അതിന് ശേഷം മൂന്ന് വര്‍ഷം ശിവകുമാര്‍ എന്ന ഫോര്‍മുല ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമേ തീരുമാനം എടുക്കു.

ഉപമുഖ്യമന്ത്രി സ്ഥാനവും ശിവകുമാറിന് കിട്ടുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് ഏഴു മണിക്ക് ബംഗലുരുവില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിലാകും മന്ത്രിസഭയിലെ പ്രാതിനിധ്യവും വകുപ്പു വിഭജനവും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുക. യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ നിയമസഭാ സാമാജികര്‍ക്കും പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും എംപിമാര്‍ക്കുമെല്ലാം കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായതോടെ സിദ്ധരാമയ്യയുടെ ജന്മനാടായ മൈസൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടം തുടങ്ങിയിട്ടുണ്ട്. മെയ് 20 ന് സത്യപ്രതിജ്ഞ നടക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top