×

ഹെല്‍മറ്റില്ലാതെ മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം യുവാവ് സഞ്ചരിച്ചത് ക്യാമറയില്‍ പതിഞ്ഞു, പിഴയും ചിത്രവും വന്നത് ഭാര്യയുടെ ഫോണില്‍; വഴക്ക്, അറസ്റ്റ്

തിരുവനന്തപുരം: ഭാര്യയുടെ സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ മറ്റൊരു യുവതിയുമായി യാത്ര ചെയ്തു, പിഴയുടെ മെസേജ് വന്നത് ഭാര്യയുടെ ഫോണില്‍.

തുടര്‍ന്നുണ്ടായ വഴക്കില്‍ തന്നെയും കുഞ്ഞിനെയും മര്‍ദ്ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. കരമന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

യുവാവും ഒരു സ്ത്രീയും സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയില്‍ പതിഞ്ഞു. ഇതിന്റെ പിഴയും ചിത്രം ആര്‍ സി ഉടമയായ ഭാര്യയുടെ ഫോണിലേയ്ക്കാണ് വന്നത്. തുടര്‍ന്ന് സ്‌കൂട്ടറിന് പിന്നിലിരിക്കുന്ന സ്‌ത്രീ ആരാണെന്ന് ചോദിച്ച്‌ ഭാര്യ വഴക്കുണ്ടാക്കി. വഴി യാത്രക്കാരിയാണെന്നും ലിഫ്റ്റ് കൊടുത്തതാണെന്നും യുവാവ് പറഞ്ഞെങ്കിലും വഴക്ക് അവസാനിച്ചില്ല.

തര്‍ക്കത്തിനിടെ തന്നെയും മൂന്ന് വയസുള്ള കുഞ്ഞിനെയും മര്‍ദ്ദിച്ചെന്ന് കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇടുക്കി സ്വദേശിയായ യുവാവിന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top