×

യൂട്യൂബ് ചാനല്‍ അവതാരകയെ നാല് ദിവസം പീഡിപ്പിച്ച പ്രതി നിധിന്‍ പോള്‍സണ്‍ പിടിയില്‍

കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും യുവതിയുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ സ്വദേശി നിധിന്‍ പോള്‍സണ്‍ ആണ് പിടിയിലായത്. കോഴിക്കോട് സ്വദേശിനിയാണ് യുവതി.

തൃപ്പൂണിത്തുറ ചാത്താരി ഭാഗത്തുള്ള ഒരു ഫ്ലാറ്റില്‍ എത്തിച്ച്‌ നാല് ദിവസം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയാരുന്നു എന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ കാറുമായി കടന്നുകളയുകയുമായിരുന്നു ഇയാള്‍. എറണാകുളത്ത് സ്വകാര്യ ടെലികോം കമ്ബനിയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു യുവാവ്. ഇയാള്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് അവതാരകയെ പരിചയപ്പെട്ടത്.

പെണ്‍കുട്ടി പോലീസ് പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ ആയിരുന്നു ഇയാള്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്താണ് ഹില്‍പ്പാലസ് പോലീസ് ഇയാളെ പിടികൂടിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top