×

കേരളത്തെ മാറ്റാന്‍ ശശി തരൂരിനെതിരെ നരേന്ദ്രമോദി മല്‍സരിക്കും ? രണ്ടാം സീറ്റ് തിരുവനന്തപുരത്ത് ?

മോദിയുടെ രണ്ടാം സീറ്റ് തിരുവനന്തപുരത്ത് ?

തിരുവനന്തപുരം : ഇത്തവണ നരേന്ദ്രമോദി തിരുവനന്തപുരത്തും വാരണാസിയിലും മല്‍സരിക്കുമെന്ന് പറയപ്പെടുന്നു. കേരളത്തോടുള്ള ഇഷ്ടത്തിന് അനുസരിച്ചാണ് അദ്ദേഹം രണ്ട് ദിവസങ്ങളിലും മുണ്ടും ഷര്‍ട്ടുമിട്ട് ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തത്.

 

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെങ്കിലും അദ്ദേഹത്തിന്‍റെ പുതിയ നീക്കങ്ങള്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരിക്കുകയാണ്.

ക്രിസ്ത്യന്‍ പുരോഹിതന്മാരുമായി നടത്തിയ കൂടിക്കാഴ്ചയും യുവാക്കളും സ്കൂള്‍ വിദ്യാര്‍ഥികളുമായുള്ള സംവാദവും ആശയ വിനിമയുമെല്ലാം കഴിഞ്ഞ് മോദി മടങ്ങുമ്ബോള്‍ പുതിയ രാഷ്ട്രീയ ചുവടുവെപ്പാണോ എന്ന ആശങ്കയിലാണ് എതിര്‍മുന്നണികള്‍. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി കേരളത്തില്‍ മത്സരിക്കുമെന്ന നിലയിലുള്ള അഭ്യൂഹം വരെ പരക്കുന്നുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചത് പോലെ നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന നിലയിലാണ് പ്രചാരണം. തിരുവനന്തപുരം ഉള്‍പ്പെടെ എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന നിലപാട് ഈ അഭ്യൂഹത്തിന് ശക്തിപകരുന്നു. മോദി മത്സരിക്കുകയാണെങ്കില്‍ മറ്റു ചില മണ്ഡലങ്ങളില്‍ കൂടി ബി.ജെ.പി ജയിക്കാനാകുമെന്ന വിലയിരുത്തലുണ്ടെന്ന പ്രചാരണങ്ങള്‍ക്കും തുടക്കമായിട്ടുണ്ട്.

മുമ്ബ് പലതവണ മോദി കേരളത്തിലെത്തിയപ്പോഴും ഉണ്ടാകാത്ത തരത്തിലുള്ള ഓളം ഇക്കുറി സൃഷ്ടിക്കാനായെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കൊച്ചിയിലെ റോഡ്ഷോയും, ‘യുവം’ പരിപാടിയും വന്‍ വിജയമായിരുന്നു. വന്ദേഭാരത് ട്രെയിനും മറ്റ് റെയില്‍വേ വികസന പദ്ധതികളും എല്ലാം കേരള ജനതക്കിടയില്‍ ബി.ജെ.പി അനുകൂല ചിന്തയുണ്ടാക്കിയെന്നും അവര്‍ കരുതുന്നു. ക്രിസ്ത്യന്‍ പുരോഹിതരുമായി നടത്തിയ ചര്‍ച്ചകള്‍ ഗുണമാകുമെന്നും പാര്‍ട്ടി വിലയിരുത്തി.

 

കൊച്ചിയില്‍ യുവം പരിപാടിയില്‍ ഇരുമുന്നണികള്‍ക്കുമെതിരെ രൂക്ഷഭാഷയില്‍ സംസാരിച്ച മോദി, ചൊവ്വാഴ്ച തിരുവനന്തപുരത്ത് കരുതലോടെയാണ് സംസാരിച്ചത്. കേരള ജനതയെയും പദ്ധതികളെയും വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെയും സഹകരണങ്ങളെയും പ്രശംസിക്കാനും മറന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top