×

ജോസ് കെ മാണിയു‌ടെ മകനോട് വിദ്വേഷമൊന്നും ഇല്ലെ – മരിച്ച സഹോദരങ്ങളുടെ പിതാവ്

കോട്ടയം: ജോസ് കെ മാണിയു‌ടെ മകനോട് വിദ്വേഷമൊന്നും ഇല്ലെന്ന് മണിമല അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി.

കുടുംബത്തിന് നീതി നിഷേധിക്കരുതെന്നും മരിച്ച ജിസിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നോട്ടുള്ള ജീവിതത്തിന് ജോലി നല്‍കണമെന്നും ജോളി പറഞ്ഞു.

എംപിയുടെ മകനോട് മനസില്‍ വിദ്വേഷമൊന്നും ഇല്ല. പക്ഷേ ഞങ്ങളുടെ കുടുംബത്തിന് നീതി നിഷേധിക്കരുത്. ജിസിന്റെ ഭാര്യ ഗര്‍ഭിണിയാണ്. അവള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിന് ജോലി നല്‍കണം. അപകടശേഷം ജോസ് കെ മാണിയുടെ വീട്ടില്‍ നിന്ന് ആരും ഇതുവരെ വന്നിട്ടില്ല. അവരുടെ കുടുംബത്തില്‍ നിന്ന് രണ്ട് ലക്ഷം നഷ്ടപരിഹാരം വാങ്ങിയെന്ന് പറയുന്നത് കള്ളമാണ്. ഇനിയും പൈസ വന്നുകൊണ്ടിരിക്കുമെന്നും ചിലര്‍ പറയുന്നുണ്ട്. ജോസ് കെ മാണിയോ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ വിളിക്കുക പോലും ചെയ്തിട്ടില്ല. നുണപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം.’- ജോളി പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു ജോസ് കെ മാണിയുടെ മകന്‍ കെ എം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച്‌ സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് ബൈക്ക് പിന്നില്‍ ഇടിച്ച്‌ കയറിയതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top