×

ഡിസിസി സെക്രട്ടറി അമീർ ബാബ ഉൾപ്പെടെ 12 പേരെ കരുതൽ തടങ്കലിൽ ; തടയാൻ ഒരു നീക്കവുമില്ലെ – വി.ഡി സതീശൻ – പ്രധാനമന്ത്രി കേരളത്തിൽ; ഇനിയും കരുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് ഡി.ജി.പി

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ ഭാ​ഗമായി ഇനിയും കരുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് ഡി.ജി.പി അനിൽ കാന്ത്.

 

 

ഇൻ്റലിജന്റ്സ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം പൂർണ്ണമാണെന്നും ഡിജിപി വ്യക്തമാക്കി

 

പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെയാണ് കൊച്ചിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്. ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാബ ഉൾപ്പെടെ 12 പേരെയാണ് പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്.

 

പ്രധാനമന്ത്രിയെ തടയാൻ ഒരു നീക്കവുമില്ലെന്നും പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top