×

വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി = മന്ത്രി ആന്റണി രാജു

കോട്ടയം: ശമ്ബളമില്ലാത്ത 41-ാം ദിവസമെന്ന് എഴുതിയ ബാഡ്ജ് ധരിച്ച്‌ ഡ്യൂട്ടിചെയ്ത് പ്രതിഷേധിച്ച കെ എസ് ആര്‍ ടി സിയിലെ വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി.

സി എം ഡിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്ഥലംമാറ്റം റദ്ദാക്കിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

വൈക്കം ഡിപ്പോയിലെ അഖില എസ് നായരെ ആണ് പാലായിലേക്ക് സ്ഥലം മാറ്റിയത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു കെ എസ് ആര്‍ ടി സിയുടെ നിലപാട്. കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്ബളം കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ അഖില ബാഡ്ജ് ധരിച്ച്‌ ജോലി ചെയ്തത്. ഇവരുടെ ചിത്രം സമൂഹമാദ്ധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ അഖില അച്ചടക്കലംഘനം നടത്തിയതായി ബോദ്ധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ത്ഥം സ്ഥലം മാറ്റുന്നു എന്നുമാണ് ഉത്തരവില്‍ പറഞ്ഞത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനെയും മാനേജ്‌മെന്റിനെയും അപകീര്‍ത്തിപ്പെടുത്തിയെന്നും സ്ഥലംമാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നു.

ശമ്ബളം കിട്ടാത്തതില്‍ പ്രതിഷേധിച്ച വനിതാ കണ്ടക്‌ടറെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കി,  സി എം ഡിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നെന്ന് മന്ത്രി

സ്ഥലമാറ്റ നടപടിയില്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു. കെ എസ് ആര്‍ ടി സിയുടെ നടപടിയില്‍ പ്രതിപക്ഷവും കേന്ദ്രമന്ത്രിയും അടക്കം വിമര്‍ശിച്ചു.

 

ഇതിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top