×

“ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല” = ഉദ്ദവ് താക്കറെ

മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ശിവസേന നേതാവ് ഉദ്ദവ് താക്കറെ രംഗത്ത്.

സവര്‍ക്കര്‍ തങ്ങളുടെ ദൈവമാണെന്നും സഖ്യത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകളില്‍നിന്ന് രാഹുല്‍ പിന്‍മാറണമെന്നും ഉദ്ദവ് ആവശ്യപ്പെട്ടു. ഹിന്ദുത്വ ആശയത്തിന്‍റെ മുഖ്യശില്‍പി വി.ഡി സവര്‍ക്കര്‍ ആണെന്നും അദ്ദേഹത്തെ അപമാനിക്കുന്നതില്‍നിന്നും രാഹുല്‍ വിട്ടുനില്‍ക്കണമെന്നും ഉദ്ദവ് ആവശ്യപ്പെട്ടു.

“ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ 14 വര്‍ഷം അനുഭവിച്ചറിഞ്ഞത് സങ്കല്‍പ്പിക്കാനാവാത്ത പീഡനമാണ്. നമുക്ക് കഷ്ടപ്പാടുകള്‍ വായിക്കാനേ കഴിയൂ. അതൊരു ത്യാഗമാണ്. സവര്‍ക്കറെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല” -ഉദ്ധവ് താക്കറെ പറഞ്ഞു.

രാഹുല്‍ ഗാന്ധി സവര്‍ക്കറെ താഴ്ത്തിക്കെട്ടുന്നത് തുടര്‍ന്നാല്‍ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. “വീര്‍ സവര്‍ക്കര്‍ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹത്തോടുള്ള അനാദരവ് വെച്ചുപൊറുപ്പിക്കില്ല. ഞങ്ങള്‍ പോരാടാന്‍ തയ്യാറാണ്. പക്ഷേ ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല” -ശിവസേന (യു.ബി.ടി) മേധാവി പറഞ്ഞു.

“ഉദ്ധവ് വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും സഖ്യം ഉണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കുന്നതിനാണ്. ഞങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാഹുല്‍ ഗാന്ധിയെ ബോധപൂര്‍വം പ്രകോപിപ്പിക്കുകയാണ്. എന്നാല്‍ ഇതില്‍ സമയം കളയുകയാണെങ്കില്‍ ജനാധിപത്യം ഇല്ലാതാകും” -ഉദ്ദവ് താക്കറെ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top