×

കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്‌കൂളില്‍ പരീക്ഷ എഴുതി ബാലതാരം മീനാക്ഷി

ബാലതാരമായി എത്തി മലയാളികളുടെ മനം കവര്‍ന്ന കുട്ടിത്താരമാണ് മീനാക്ഷി. ടെലിവിഷന്‍ ഷോയില്‍ അവതാകയായും തിളങ്ങുന്ന മീനാക്ഷിക്ക് അരാധകരും ഏറെയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പരീക്ഷ ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മീനാക്ഷി. പരീക്ഷയ്ക്ക് പോകാന്‍ തയാറായി ഇറങ്ങുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. യൂണിഫോം ധരിച്ച്‌ തോളില്‍ ബാഗുമായി നില്‍ക്കുകയാണ് താരം. ”വേനല്‍ ചൂടില്‍ നിന്ന് പരീക്ഷാ ചൂടിലേക്ക് ഒരു പാവം പെണ്‍കുട്ടി.”- എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

'വേനല്‍ ചൂടില്‍ നിന്ന് പരീക്ഷ ചൂടിലേക്ക്'; ഒരുങ്ങിയിറങ്ങി മീനാക്ഷി, ആശംസകളുമായി ആരാധകര്‍

നിരവധി പേരാണ് പോസ്റ്റിന് താഴെ മീനാക്ഷിക്ക് ആശംസകളുമായി എത്തിയത്. അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മിടുക്കിയാണ് മീനാക്ഷി. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയംകൈവരിച്ച മീനാക്ഷി അനൂപ് ഒന്‍പത് വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്‌എസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top