×

കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനക്കെതിരെ സി എസ് സുജാത സംസ്ഥാന പൊലീസ് മേധാവിക്കും പരാതി

തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന ഘടകം പരാതി നല്‍കി.

മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ അഡ്വ. സി എസ് സുജാത സംസ്ഥാന പൊലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മീഷനുമാണ് പരാതി നല്‍കിയത്.

സ്ത്രീകളെ ശാരീരികമായി വര്‍ണിച്ച്‌ ലൈംഗിക ചുവയോടെ അവഹേളിക്കുന്ന സുരേന്ദ്രന്റെ പ്രസ്താവന കേവലം മാര്‍കസിസ്റ്റ് പാര്‍ട്ടിയിലെ സ്ത്രീകള്‍ എന്നതിനപ്പുറം സ്ത്രീകളെ പൊതുവില്‍ അപമാനിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും സൈബര്‍ നിയമ പ്രകാരവുമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

നേരത്തെ, സിപിഎം വനിതാ നേതാക്കളെ അധിക്ഷേപിച്ച കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രന് എതിരെ കേസെടുക്കണം.

 

സുരേന്ദ്രനെതിരെ സിപിഎം നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പൊലീസില്‍ പരാതി നല്‍കുമെന്നുമാണ് സതീശന്‍ പറഞ്ഞത്.

 

സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ചുണ്ടനക്കുന്നില്ലെന്നും സതീശന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top