×

സന്ദര്‍ശനത്തിനായി ദുബായിലെത്തി ; ഭിക്ഷാടനത്തിലൂടെ സമ്ബാദിച്ച 67 ലക്ഷം രൂപ യാചകന്‍ അറസ്റ്റില്‍.

ദുബായ്: ഭിക്ഷാടനത്തിലൂടെ സമ്ബാദിച്ച മൂന്ന് ലക്ഷം ദിര്‍ഹവുമായി (67 ലക്ഷം രൂപ) യാചകന്‍ ദുബായില്‍ അറസ്റ്റില്‍.
പള്ളികളിലും താമസ സ്ഥലങ്ങളിലും യാചന നടത്തിയിരുന്നയാളെയാണ് ദുബാ‌യ് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്രിമമായി നിര്‍മിച്ച കാലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായിലെത്തിയത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. റമദാനില്‍ യാചകരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നായി 70,000 ദിര്‍ഹം, 46,000 ദിര്‍ഹം, 44,000 ദിര്‍ഹം എന്നിങ്ങനെ തുകകളുമായും യാചകരെ പിടികൂടിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top