×

ഗാനമേളയ്ക്കിടെ ഡാന്‍സ് കളിച്ച ജിത്തു (24) ചുവട് തെറ്റി കിണറ്റില്‍ വീണു മരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് മേലാങ്കോട് ശ്രീ മുത്തുമാരിയമ്മന്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന ഗാനമേളയില്‍ ഡാന്‍സ് കളിക്കുന്നതിനിടെ കാലുതെന്നി പറമ്ബിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം.

പൊന്നുമംഗലം സ്‌കൂളിന് സമീപം ശങ്കര്‍ നഗറില്‍ പ്രേംകുമാര്‍ ലത ദമ്ബതികളുടെ മകന്‍ ജിത്തുവാണ് (24) മരിച്ചത്.

ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ജിത്തുവിനെ പുറത്തെടുത്ത് നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിത്തുവിനെ രക്ഷിക്കാനിറങ്ങിയ സുഹൃത്ത് കുക്കുവിനെ ശ്വാസതടസമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top