×

ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെ = മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു.

തീപിടിത്തത്തിന്റെ കാരണമെന്ത്, കൊച്ചി കോര്‍പറേഷന് വീഴ്ച പറ്റിയോ, ഉത്തരവാദികള്‍ ആരൊക്കെ എന്നതിനെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

ബ്രഹ്മപുരം കരാര്‍ സംബന്ധിച്ച വിവാദം വിജിലന്‍സ് അന്വേഷിക്കും. പ്ലാന്റിന്റെ തുടക്കം മുതലുള്ള കാര്യങ്ങളാകും വിജിലന്‍സ് അന്വേഷിക്കുക. അതേസമയം, വിഷയത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ആശുപത്രികളും കണ്‍ട്രോണ്‍ റൂമുകളും സജ്ജമാക്കി, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരന്തരം നിരീക്ഷിക്കുന്നതിന് സംവിധാനമൊരുക്കി, പ്രത്യേക മെഡിക്കല്‍ ക്യാമ്ബുകള്‍ സംഘടിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ് തീയണച്ചത്. തീ അണച്ചവരെ അദ്ദേഹം അഭിനന്ദിച്ചു. ബ്രഹ്മപുരത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top