×

ബിഡിജെഎസ്-ബിജെപി മുന്നണി ബന്ധത്തില്‍ ഉലച്ചില്‍ ; ബിജെപി നേതാക്കള്‍ വിട്ടുനിന്നു.

ബിഡിജെഎസ്-ബിജെപി മുന്നണി ബന്ധത്തില്‍ ഉലച്ചില്‍. കഴിഞ്ഞദിവസം എറണാകുളത്ത് നടന്ന ബിഡിജെഎസിന്റെ പഠനശിബരത്തില്‍ നിന്നും ബിജെപി നേതാക്കള്‍ വിട്ടുനിന്നു.

ബിജെപി സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ മുന്‍കൂട്ടി ക്ഷണിച്ചുവെങ്കിലും ആരും തന്നെ യോഗത്തില്‍ പങ്കെടുത്തില്ല മാത്രമല്ല ഇതിനിടയില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കാണാന്‍ എത്തിയ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനെ ബിഡിജെഎസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തുഷാര്‍ വെള്ളാപ്പള്ളിയെ കാണാന്‍ അനുമതി നല്‍കിയില്ല എക്‌സിക്യൂട്ടീവ് യോഗത്തിലും ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ബിഡിജെഎസിന്റെ ഭാഗത്തുണ്ടായത്.

2000വോട്ട് മാത്രം ഉണ്ടായിരുന്ന എന്‍ഡിഎ 25000 മുതല്‍ വോട്ടുകള്‍ കിട്ടുന്നത് ബിഡിജെഎസിന്റെ അംഗബലം കൊണ്ടാണെന്നും യോഗത്തില്‍ ചര്‍ച്ച വന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലും ബിജെപിക്കെതിരെ പരോക്ഷമായ വിമര്‍ശനം ഉണ്ടായി ഓട്ടോറിക്ഷയില്‍ കൊള്ളാവുന്ന ആളുപോലും ബിജെപിക്ക് ഇല്ല എന്നുള്ളതായിരുന്നു തുഷാറിന്റെ ആക്ഷേപം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top