×

നിംസ് ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

തിരുവനന്തപുരം: ന്യൂമോണിയ ബാധയെതുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

അദ്ദേഹത്തെ ഉടന്‍ ബംഗലൂരുവിലേക്ക് മാറ്റില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യനില നല്ല രീതിയില്‍ മെച്ചപ്പെട്ടു. ശ്വസന തടസ്സം മാറാന്‍ വച്ചിരുന്ന ബൈപാപ്പ് മെഷീന്‍ മാറ്റി. സാധാരണ രീതിയില്‍ ശ്വസിക്കുന്നുണ്ട്. ആളുകളെ തിരിച്ചറിയുകയും ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഉടന്‍ ബംഗലൂരുവിലേക്ക മാറ്റേണ്ടെന്നാണ് കുടുംബത്തിന്റെയും സര്‍ക്കാരിന്റെയും അഭിപ്രായം. അതുതന്നെയാണ് ആശുപത്രിയുടെ തീരുമാനമെന്നും നിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top