×

ഷഹാന ഇനി തനിച്ച്‌, പ്രണവ് യാത്രയായി; രക്തം ഛര്‍ദ്ദിച്ച്‌ അവശതയിലായ പ്രണവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

രിങ്ങാലക്കുട : സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ പ്രണവ് ഷഹാന ദമ്ബതികളില്‍ ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി, വേദനകളില്ലാത്ത ലോകത്തിലേക്ക്.

തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാഹനാപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് വീല്‍ ചെയറിലായ പ്രണവിന്റെ ജീവിതത്തിലേക്ക് 2020ലാണ് ഷഹാന കടന്നു വരുന്നത്. അത് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ദമ്ബതികള്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്.

ഷഹാന ഇനി തനിച്ച്‌, പ്രണവ് യാത്രയായി; രക്തം ഛര്‍ദ്ദിച്ച്‌ അവശതയിലായ പ്രണവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

 

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടായ വാഹനാപകടത്തില്‍ പ്രണവിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ശരീരം പൂര്‍ണ്ണമായും തളരുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പിന്തുണയോടെ പ്രണവ് തന്റെ മനസ്സാന്നിധ്യം കൊണ്ട് ശരീരത്തിന്റെ തളര്‍ച്ച മറികടക്കുകയായിരുന്നു. 2022 മാര്‍ച്ച്‌ നാലിനാണ് പ്രണവ് തിരുവനന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. പ്രണവിന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും വീഡിയോകളുമാണ് ഷഹാനയെ സ്വാധീനിച്ചത്. പ്രണയം തുറന്നുപറഞ്ഞെങ്കിലും പ്രണവ് അതിനെ ആദ്യം പറഞ്ഞുമനസ്സിലാക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഷഹാനയുടെ തീരുമാനത്തില്‍ മാറ്റം വരാതിരുന്നതോടെ ഒട്ടേറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഇരുവരും ഒന്നായത്.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായിരുന്നു. വാഹനാപകടങ്ങളില്‍ തകര്‍ന്ന് സമാനാവസ്ഥയില്‍ കഴിയുന്ന ഒട്ടേറെ ആളുകള്‍ക്ക് പ്രണവ് പ്രചോദനവുമായിരുന്നു. മണപ്പറമ്ബില്‍ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ് പ്രണവ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top