×

ആനയെ പിടിക്കാന്‍ വി.ഡി.സതീശനെ ഏല്‍പ്പിക്കാം; സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ലെ = എം.എം മണി

ടുക്കി: കാട്ടാന ശല്യത്തിനെതിരായ കോണ്‍ഗ്രസ് സമരത്തിനെതിരെ വിവാദ പരാമര്‍ശവുമായി എം.എം മണി എം.എല്‍.എ. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല.

ആനയെ പിടിക്കാന്‍ വി.ഡി സതീശനെ ഏല്‍പിക്കാമെന്നും എം.എം മണി പറഞ്ഞു. കാട്ടാനശല്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു

ഇടുക്കിയിലെ കാട്ടാനശല്യത്തില്‍ രൂക്ഷപ്രതികരണവുമായി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു നേരത്തെ രംഗത്തെത്തിയിരുന്നു. ജില്ലയിലെ കാട്ടാനശല്യത്തില്‍ സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ നാട്ടിലിറങ്ങുന്ന ആനകളെ വേട്ടക്കാരെ കൊണ്ടുവന്ന് വെടിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, കാട്ടാനകളെ തുരത്താന്‍ ചര്‍ച്ചയല്ല നടപടിയാണ് വേണ്ടതെന്നും പ്രതികരിച്ചിരുന്നു. അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നത് വൈകിയാല്‍ മൂന്നാര്‍ ഡി.എഫ്.ഒ ഓഫിസിന് മുമ്ബിലേക്ക് നിരാഹാര സമരം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്. അരുണും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇടുക്കിയില്‍ നിന്നു തന്നെയുള്ള പ്രമുഖ സിപിഎം നേതാവിന്റെ പരിഹാസം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top