×

പഴനിയില്‍ പോകാനുള്ള നേര്‍ച്ച കാശ് ചോദിച്ച്‌ , വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥി പിടിയില്‍.

തിരുവനന്തപുരം: പഴനിയില്‍ പോകാനുള്ള നേര്‍ച്ച കാശ് ചോദിച്ച്‌ വീട്ടിലെത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച നിയമ വിദ്യാര്‍ത്ഥി പിടിയില്‍.

കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം ജി രാജ് (35) ആണ് ഇന്നലെ രാത്രി പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പുറത്ത് വിട്ട പ്രതിയുടെ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ തൃശൂര്‍ അയ്യന്തോളിലെ സര്‍ക്കാര്‍ ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥി എന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഒപ്പം സിവില്‍ സര്‍വീസിന് പരിശീലിക്കുന്നുവെന്നും.

സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ പഴനിയിലേയ്ക്ക് 1001 രൂപ നേര്‍ച്ച കാശ് ചോദിച്ചാണ് ഇയാള്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഹോളി ഏഞ്ചല്‍സ് സ്കൂളിന് സമീപമുള്ള കുട്ടിയുടെ വീട്ടില്‍ എത്തിയത്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കള്‍ ജോലിയ്ക്ക് പോയിരുന്നു. വീട്ടില്‍ കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്‍റെ വാതിലില്‍ മുട്ടിയത്. കൈയിലൊരു തട്ടത്തില്‍ ഭസ്മവും ഉണ്ടായിരുന്നു.

 

പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടി, ഇയാള്‍ നെറ്റിയില്‍ കുറി തൊടാനെന്ന ഭാവത്തില്‍ അടുത്ത് വന്നപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപെട്ടു.

 

പെട്ടെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ രണ്ട് കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആദ്യം ഒന്ന് പേടിച്ചെങ്കിലും പെണ്‍കുട്ടി ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top