×

മന്ത്രി അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവന ; കാണികള്‍ കുറയാന്‍ കാരണമായെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കോഴിക്കോട്: മികച്ച കായിക മത്സരങ്ങള്‍ കേരളത്തില്‍ വരുന്ന സാഹചര്യം ഇല്ലാതാക്കുന്ന സമീപനം നല്ലതല്ലെന്ന് സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

കായിക മന്ത്രി വി അബ്ദുറഹ്മാന്റെ വിവാദ പ്രസ്താവനയ്ക്കും കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതിനും പിന്നാലെ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കളി പട്ടിണികിടക്കുന്നവര്‍ക്ക് കൂടിയുള്ളതാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പട്ടിണി കിടന്നാലും ചിലര്‍ കളി കാണും. കളിയോടുള്ള ആസക്തി മനുഷ്യന്റെ ഞരമ്ബുകളിലുള്ളതാണ്. പട്ടിണി കിടക്കുന്നവര്‍ കളി കാണണ്ട എന്ന മന്ത്രിയുടെ പരാമര്‍ശം കാണികള്‍ കുറയാന്‍ കാരണമായെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അഞ്ചു ശതമാനമായിരുന്ന നികുതി പന്ത്രണ്ട് ശതമാനമായിട്ടാണ് കൂട്ടിയിരിക്കുന്നത്. കൂടുതല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് വരാന്‍ വേണ്ടിയായിരുന്നു നികുതി അഞ്ച് ശതമാനമാക്കിയത്. 40,000ത്തോളം പേരാണ് കഴിഞ്ഞ തവണ ടിക്കറ്റെടുത്ത് കളി കണ്ടത്. ഇത്തവണ അത് ആറായിരമായി കുറഞ്ഞു.- അദ്ദേഹം പറഞ്ഞു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top