×

“നേമം ഞങ്ങളുടെ ഗുജറാത്ത്” , “ഞങ്ങളുടെ മേയര്‍ തിരുവനന്തപുരം ഭരിക്കും” എന്ന് ബിജെപി പ്രഖ്യാപിച്ചു ; യുദ്ധമുഖങ്ങള്‍ എഴുതി ആനാവൂര്‍ നാഗപ്പന്‍ ആനാവൂര്‍ നാഗപ്പന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ ശരിക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ “ഞങ്ങളുടെ മേയര്‍ നഗരസഭ ഭരിക്കും” എന്ന് ബിജെപി പരസ്യമായി പ്രഖ്യാപിച്ചു. മുന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ക്ക് ലഭിച്ച 35 വാര്‍ഡുകളിലെ വിജയവും, അവര്‍ പരാജയപ്പെട്ട ചില വാര്‍ഡുകളില്‍ നേടിയ രണ്ടാം സ്ഥാനവും, അതില്‍ തന്നെ 200 വോട്ടില്‍ താഴെ മാത്രം തോറ്റുപോയ രണ്ട് ഡസനിലേറെ വാര്‍ഡുകളും, പല വാര്‍ഡുകളിലും എല്‍ഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കാന്‍ നടത്തിയ ഇടപെടലുകളും. ബിജെപി ചെലവഴിച്ച കോടിക്കണക്കായ രൂപയും, വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ കള്ളപ്രചരണങ്ങളും എല്ലാം വോട്ടായി മാറും എന്ന് ശുഭപ്രതീക്ഷയിലാണ് ഈ പ്രഖ്യാപനം ബിജെപി നടത്തിയത്. തന്ത്രപ്രധാനമായ തലസ്ഥാനനഗരം പിടിച്ചു കേരളം പിടിക്കാമെന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ ആപത്ത് തിരിച്ചറിഞ്ഞ തലസ്ഥാന നഗരത്തിലെ മഹാഭൂരിപക്ഷം സഖാക്കളും അതിതീക്ഷ്ണമായ ഇടപെടല്‍ തന്നെ ആ ഘട്ടത്തില്‍ നടത്തുകയുണ്ടായി.

 

തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊതുവില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം നടത്തി. ബിജെപിക്ക് ജില്ലാ പഞ്ചായത്തില്‍ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെട്ടു. ചുരുക്കം ചില അപവാദങ്ങള്‍ കണ്ടെത്താന്‍ കഴിയുമെങ്കിലും പൊതുവില്‍ പാര്‍ട്ടി സഖാക്കളും എല്‍ഡിഎഫും ജയിച്ചേ തീരൂ എന്ന വാശിയോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ബിജെപിയുടെ മോഹം തല്ലിക്കെടുത്തി കോര്‍പ്പറേഷനില്‍ മുമ്ബുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു വന്നു. എല്‍ഡിഎഫിന് നഗരത്തിലെ ജനങ്ങള്‍ വ്യക്തമായ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ അധികാരത്തില്‍ വന്നു.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് മറ്റൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ആ വെല്ലുവിളിയും ജില്ലയിലെ പാര്‍ട്ടി ഒറ്റകെട്ടായി ഏറ്റെടുത്തു. പതിനാലില്‍ പതിമൂന്ന് മണ്ഡലങ്ങളും ജയിച്ച്‌ സഖാവ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് കരുത്തുപകരാന്‍ അഭിമാനകരമായ പങ്ക് വഹിക്കാന്‍ തിരുവനന്തപുരം ജില്ലക്ക് സാധ്യമായി.

 

കത്തിന്റെ ഉറവിടം സി.പി.എം അന്വേഷിക്കും; തെറ്റ് ആരു ചെയ്താലും നടപടി -ആനാവൂർ നാഗപ്പൻ | Action will be taken against whoever committed mistake -Anavur nagappan | Madhyamam

 

“നേമം ഞങ്ങളുടെ ഗുജറാത്ത്” ആണെന്ന് പ്രഖ്യാപിച്ച ബിജെപിയെ നേമത്ത് പരാജയപ്പെടുത്തി അക്കൗണ്ട് പൂട്ടി. ഈ ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും ഒറ്റക്കെട്ടായി അണിനിരത്താനും, ഇതിനെല്ലാം രാഷ്ട്രീയമായ നേതൃത്വം നല്‍കാനും സാധ്യമായി എന്നത് വലിയ ചാരിതാര്‍ത്ഥ്യം നല്‍കുന്ന ഒന്നുതന്നെയാണ്.

ജില്ലയിലെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ ഒട്ടാകെ കൂടുതല്‍ ശക്തിപ്പെടാനും, സ്വതന്ത്രമായ പ്രവര്‍ത്തനം വളര്‍ത്തിയെടുക്കാനും ഈ ഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം അടക്കം തുടര്‍ച്ചയായി മൂന്നു വര്‍ഷക്കാലം കൊണ്ട് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദേശാഭിമാനി വാര്‍ഷിക വരിക്കാരെ ചേര്‍ത്ത ജില്ലയാണ് തിരുവനന്തപുരം. ദേശാഭിമാനിയ്ക്ക് ജില്ലയില്‍ ഒരു ലക്ഷം വരിക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യം പൂര്‍ത്തിയായി എന്നത് ഇരട്ടി സന്തോഷമാണ്. 2023 ജനുവരിയില്‍ പത്രത്തിന്‍റെ കോപ്പി 1,02,570 ആയിമാറി. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കാനും, കഴിവിന്റെ പരമാവധി മാത്രമായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്നതില്‍ നല്ല സംതൃപ്തി ആണുള്ളത്.

 

ഇതിന്‍റെയെല്ലാം എല്ലാ ഫലമായി മിത്രങ്ങളുടെ എണ്ണവും ശത്രുക്കളുടെ എണ്ണവും ഒരുപോലെ വര്‍ദ്ധിച്ചിട്ടുണ്ട്.
ഒരുപാട് പ്രതികൂലസാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ഞാന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. എല്ലാതരത്തിലുമുള്ള പിന്തിരിപ്പന്‍ ചിന്തകളും കട്ടപിടിച്ച്‌ നിന്ന തമിഴ്നാടിന്റെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമം. അവിടെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഒരു സ്വാധീനവും അക്കാലത്ത് ഉണ്ടായിരുന്നില്ല. ആനാവൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ അക്കാലത്തു നിലനിന്നിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അടക്കമുള്ള പിന്തിരിപ്പന്‍ സമ്ബ്രദായങ്ങള്‍ക്കെതിരെ പ്രതിഷേധിക്കണം എന്ന ഒരു ചിന്തയും ആവേശവും വളരെ ചെറുപ്പത്തില്‍ തന്നെ ഉണ്ടായി വന്നിരുന്നു.

 

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലെ പാര്‍ട്ടിയുടെ നേട്ടങ്ങളും തിരഞ്ഞെടുപ്പ് വിജയങ്ങളും എടുത്ത് പറഞ്ഞ് ആനാവൂര്‍ നാഗപ്പന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ആനാവൂര്‍ നാഗപ്പന്‍ ഇന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. വര്‍ക്കല മണ്ഡലത്തിലെ ജനപ്രതിനിധിയായ വി. ജോയിയാണ് പുതിയ ജില്ലാ സെക്രട്ടറി. വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് വിജയവും തിരുവനന്തപുരം നഗരസഭയിലെ വിജയവും കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് വിജയവും എല്ലാം വിശദമായി പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ( Anavoor Nagappan Facebook post cpim ).

സാമ്ബത്തികമായ ഒരു കടബാധ്യതയും തനിക്ക് ഇല്ലെന്നും ഒരു രൂപയുടെ സമ്ബാദ്യവും ഇല്ലെന്നും ഒരു രൂപയുടെ ബാങ്ക് നിക്ഷേപവും ഇല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നീണ്ട 56 വര്‍ഷക്കാലത്തെ പാര്‍ട്ടി ജീവിതത്തില്‍ ഒരുപാട് സംതൃപ്തിയും അതിലേറെ സന്തോഷവും അഭിമാനവുമുണ്ട്. ജില്ലയിലെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ ഒട്ടാകെ കൂടുതല്‍ ശക്തിപ്പെടാനും, സ്വതന്ത്രമായ പ്രവര്‍ത്തനം വളര്‍ത്തിയെടുക്കാനും ഈ ഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആനാവൂര്‍ നാഗപ്പന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇന്ന് 2023 ജനുവരി 5, പാര്‍ട്ടി ഏല്‍പ്പിച്ച ഒരു ചുമതല കൂടെ പൂര്‍ത്തിയാക്കി മറ്റൊരു ചുമതല പൂര്‍ണമായി ഏറ്റെടുക്കുകയാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി പ്രിയങ്കരനായ സഖാവ് വി ജോയിയെ ഇന്ന് തെരഞ്ഞെടുത്തു. ഒരു സുപ്രധാന ഘട്ടത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. ചില പ്രധാന വെല്ലുവിളികള്‍ ഈ ഘട്ടത്തില്‍ ഉയര്‍ന്നുവന്നു. അതില്‍ ഏറ്റവും പ്രധാനം വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ആയിരുന്നു. തൊട്ടുമുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്ത് പോയി പരാജയം ഏറ്റ മണ്ഡലത്തില്‍ ജയിക്കുക എന്നത് കേവലം ദിവാസ്വപ്നം ആണെന്ന് പലരും പറഞ്ഞു. അതിന് മുന്‍പ് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും അത് അടങ്ങുന്ന തിരുവനന്തപുരം പാര്‍ലമെന്‍റ് മണ്ഡലത്തിലും പരാജയപ്പെട്ടു മൂന്നാംസ്ഥാനത്തേക്ക് പോവുകയും ഉണ്ടായി.

 

കയ്യിലുണ്ടായിരുന്ന ആറ്റിങ്ങലില്‍ പരാജയപ്പെടുകയും ചെയ്തു. എല്‍ഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായ സ്ഥിതി ആയിരുന്നു അന്ന്. ഒരിക്കല്‍ കൂടി മൂന്നാംസ്ഥാനത്ത് ആയാല്‍ അത് ജില്ലയിലെ പാര്‍ട്ടിക്ക് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് മനസിലാക്കി ജയിച്ചേ തീരൂ എന്ന വാശിയോടെ ജില്ലയിലെ പാര്‍ട്ടി സഖാക്കള്‍ ഒട്ടാകെ ശക്തമായി അണിനിരന്നു. പാര്‍ട്ടിയും ഘടകകക്ഷികളും എല്‍ഡിഎഫ് ഒന്നാകെയും ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ പ്രവര്‍ത്തിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അകമഴിഞ്ഞ സഹായത്തോടെ ഈ പോരാട്ടത്തിന് നേതൃത്വം നല്‍കാന്‍ ഒരുവിധം നന്നായി കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.

 

വട്ടിയൂര്‍ക്കാവ് വിജയം സംസ്ഥാനത്തൊട്ടാകെ പാര്‍ട്ടിക്കും എല്‍ഡിഎഫിനും ആവേശംപകര്‍ന്നു. ജില്ലയിലെ പാര്‍ട്ടി സഖാക്കള്‍ക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top