×

കോണ്‍ഗ്രസ് ഇങ്ങനെയൊരു രീതിയിലേയ്ക്ക് അധഃപതിച്ച്‌ പോയതില്‍ ഒരുപാട് വിഷമമുണ്ട്. = അനില്‍ ആന്റണി.

ന്യൂഡല്‍ഹി: എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റ‌ര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പദവികളില്‍ നിന്ന് രാജിവച്ചെങ്കിലും കോണ്‍ഗ്രസ് വിടില്ലെന്ന് അനില്‍ ആന്റണി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍) തയ്യാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ, ഡോക്യുമെന്ററിയെ എതിര്‍ത്തതിന് അനില്‍ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി.

A K Antony's son opposes controversial BBC documentary against Modi | India  News

‘കഴിഞ്ഞ 24 മണിക്കൂറായി സംഭവിച്ചുകൊണ്ടിരിക്കുന്നത് വളരെ വേദനാജനകമായ കാര്യങ്ങളാണ്. ഈ സാഹചര്യത്തില്‍ രാജി വയ്ക്കുന്നതാണ് എനിക്കും പാര്‍ട്ടിക്കും നല്ലതെന്ന് തോന്നി. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 2017ല്‍ ഗുജറാത്തിലാണ് ഞാന്‍ ആദ്യമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്. ശശിതരൂരും മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്. അന്ന് നല്ലൊരു ടീം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് ഇങ്ങനെയൊരു രീതിയിലേയ്ക്ക് അധഃപതിച്ച്‌ പോയതില്‍ ഒരുപാട് വിഷമമുണ്ട്.

 

കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരായി ഒന്നും തന്നെ എന്റെ ട്വീറ്റില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പലരും വിളിച്ച്‌ ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് സാദ്ധ്യമല്ലെന്ന് പറഞ്ഞപ്പോള്‍ രാത്രി മുതല്‍ അസഭ്യങ്ങളാണ് എന്റെ സമൂഹമാദ്ധ്യമങ്ങളില്‍ പലരും വന്ന് പറയുന്നത്. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും വളരെ കാലമായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് ഞാന്‍. അങ്ങനെയുള്ള എനിക്ക് ഇത്തരം സംസ്കാര ശൂന്യമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകാരണമാണ് രാജിവച്ചത്. പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടില്ല.’ – അനില്‍ ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, അനില്‍ ആന്റണിയുടെ രാജിയില്‍ പ്രതികരിക്കാനില്ലെന്നാണ് പിതാവ് എ കെ ആന്റണി പറ‌ഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top