×

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കൂട്ടുകാരിയെ ഓട്ടോ ഡ്രൈവര്‍ കഴുത്തുഞെരിച്ച്‌ കൊന്നു

തൃശൂര്‍: അന്‍പത്തിമൂന്നുകാരിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച്‌ കൊന്നു. തളിക്കുളം സ്വദേശി ഷാജിതയാണ് കൊല്ലപ്പെട്ടത്. വലപ്പാട് സ്വദേശി ഹബീബിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണ് ഹബീബ്.

 

ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ഷാജിത ഒറ്റയ്ക്കായിരുന്നു താമസം. ഈ സ്‌ത്രീയുടെ വീട്ടില്‍ നിന്ന് നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. വീടിന്റെ കതക് തള്ളിത്തുറന്ന് അകത്തേക്ക് കടന്നപ്പോള്‍ അവശനിലയിലുള്ള ഷാജിതയെയാണ് കണ്ടത്. പ്രതിയെ മറ്റൊരു മുറിയില്‍ നിന്ന് അയല്‍വാസികള്‍ പിടികൂടുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്ന് സ്വര്‍ണവും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top