×

കേന്ദ്രസേന എത്തുമെന്നറിഞ്ഞതോടെ വിഴിഞ്ഞത്തെ സമരാവേശം കെട്ടടങ്ങി, തുറമുഖ നിര്‍മ്മാണം നിര്‍ത്തണമെന്നില്ല ; ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ്

തിരുവനന്തപുരം : വിഴിഞ്ഞം സമരം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലേക്ക് നയിച്ചതോടെ സമരക്കാരെ നേരിടാന്‍ കേന്ദ്രസേന എത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.

ഇതിന് പിന്നാലെ സമരവീര്യം ചോര്‍ന്ന നിലയിലാണ് പ്രതിഷേധക്കാര്‍. ഇതിന് തെളിവായി ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിലേക്ക് ആര്‍ച്ച്‌ ബിഷപ്പ് നല്‍കിയ സര്‍ക്കുലര്‍. പതിവ് ഭാഷയ്ക്ക് മയം വരുത്തിയുള്ള സര്‍ക്കുലറില്‍ തുറമുഖ പദ്ധതി സ്ഥിരമായി നിര്‍ത്തിവയ്ക്കണമെന്നില്ലെന്ന് കൂടി അടിവരയിടുന്നുണ്ട്. ഇപ്പോഴത്തെ നിര്‍മ്മാണം നിര്‍ത്തിവച്ച്‌ പഠനം നടത്തണമെന്നാണ് ആവശ്യമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഇതിന് പുറമേ സര്‍ക്കുലറില്‍ വിഴിഞ്ഞം സംഘര്‍ഷമുണ്ടായ സാഹചര്യത്തെ കുറിച്ചും വിവരിക്കുന്നുണ്ട്. പ്രകോപനപരമായ സംഭവങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് സര്‍ക്കുലര്‍ അവകാശപ്പെടുന്നത്. സമരക്കാരെ തീവ്രവാദികളും, രാജ്യദ്രോഹികളുമായി ചിത്രീകരിച്ചതാണ് പ്രകോപനം സൃഷ്ടിച്ചത്. സമരത്തിനെത്തിയ സ്ത്രീകളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വായിക്കുന്നതിനാണ് ആര്‍ച്ച്‌ ബിഷപ്പ് സര്‍ക്കുലര്‍ അയച്ചത്.

അതേസമയം വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തോടെ സമരക്കാര്‍ക്ക് സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. അക്രമത്തെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാട് സമരക്കാരില്‍ തന്നെ ഒരു വിഭാഗത്തിനുണ്ടായതും തിരിച്ചടിയായി. രാജ്യവിരുദ്ധര്‍ സമരത്തില്‍ നുഴഞ്ഞ്കയറിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിനൊപ്പം കേന്ദ്രസേന എത്തുമെന്നുറപ്പായതും പ്രതിഷേധത്തെ മയപ്പെടുത്തേണ്ട അവസ്ഥയിലെത്തി. കഴിഞ്ഞ ദിവസം സമരസമിതി ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചയും നടത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top