×

1 മണിക്കൂര്‍ കൊണ്ട് 4,345 പേരെ 18-ാം പടി കയറ്റും ; ശബരിമലയില്‍ ഇന്ന് മുതല്‍ 1400 പേരുടെ പുതിയ ബാച്ച് പോലീസുകാര്‍

ബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്ന് 90287 പേരാണ് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്.

തീര്‍ഥാടന പാതകളിലും ശബരിമലയിലെ വിവിധ സ്ഥലങ്ങളിലും നടപ്പാക്കിയ മാറ്റങ്ങള്‍ ഫലപ്രദേമായതോടെയാണ് തിരക്ക് നിയന്ത്രിക്കാനായത്.

 

കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച്‌ ഇന്ന് തിരക്ക് കുറഞ്ഞു. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. അടുത്ത ദിവസം മുതല്‍ തിരക്ക് കൂടുന്ന സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ പോലീസുകാരെ പമ്ബ മുതല്‍ സന്നിധാനം വരെ വിന്യസിക്കും. രണ്ടുദിവസമായി മഴ മാറി നില്‍ക്കുന്നതിനാല്‍ തീര്‍ഥാടനത്തിന് അനുകൂല അന്തരീക്ഷമാണ്. ക്രിസ്‌മസ്‌ അവധി വരുന്ന സാഹചര്യത്തില്‍ ഇനി തിരക്ക് വര്‍ധിപ്പിക്കാനാണ് സാധ്യത.

Sabarimala: Kerala CMO says Sri Lankan woman entered hill shrine, woman says police stopped her

വെര്‍ച്യുല്‍ ക്യൂ ബുക്കിംഗിലൂടെ എത്തിയവരടക്കം 80,000 ത്തോളം ഭക്തരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകരെയും മരക്കൂട്ടത്ത് നിന്നും ശരംകുത്തി വഴിയാണ് കഴിഞ്ഞ ദിവസം വരെ കടത്തിവിട്ടിരുന്നത്. ഇത് മണിക്കൂറുകള്‍ നീണ്ട ക്യൂവിനും ഇടയാക്കിയതെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെയും പൊലീസിന്‍റെയും അനുമാനം. പതിനെട്ടാം പടിയില്‍ തീര്‍ഥാടകരെ കടത്തിവിടുന്നത് വേഗത്തിലാക്കിയതും ചന്ദ്രാനന്ദന് റോഡു തുറന്ന് നല്കിയതും ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം ശബരിമലയില്‍ നിലവിലെ പൊലീസുകാര്‍ മാറി 1,335 പേരടങ്ങുന്ന പുതിയ ബാച്ച്‌ ഇന്ന് ചുമതലയേല്‍ക്കും. ഈ സംഘത്തിന്‍റെ പ്രവര്‍ത്തനം കൂടി മെച്ചപ്പെട്ടാല്‍ തീര്‍ഥാടന കാലത്തെ തിരക്ക് പൂര്‍ണമായും നിയന്ത്രിക്കാനാകുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top