×

” എന്റെ താടി നരച്ചപ്പോള്‍, നീ സ്കൂളിലെ അമ്മമാരുടെ ഗ്രൂപ്പില്‍ കയറി ” 11ാം വിവാഹവാര്‍ഷികത്തില്‍ ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റേയും ഭാര്യ ആമാലിന്റേയും 11ാം വിവാഹവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. എല്ലാ സ്പെഷ്യല്‍ ഡേയ്സിലും താരം തന്റെ പ്രിയപ്പെട്ടവളെക്കുറിച്ച്‌ മനോഹരമായ കുറിപ്പ് പങ്കുവയ്ക്കാറുണ്ട്.

എന്റെ താടി നരച്ചു, നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നു; പതിനൊന്ന് വര്‍ഷം; ഹൃദയം തൊടുന്ന കുറിപ്പുമായി ദുല്‍ഖര്‍

ഇത്തവണയും ഇതില്‍ മാറ്റമുണ്ടായില്ല. കടന്നുപോയ കാലത്തെക്കുറിച്ച്‌ ഓര്‍ത്തുകൊണ്ടാണ് ദുല്‍ഖര്‍ അമാലിനെ വിഷ് ചെയ്തത്. ജീവിതത്തിലെ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍ മറ്റാരുടേയോ കഥ പോലെയാണ് തോന്നുന്നത് എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ

സന്തോഷകരമായ 11 വര്‍ഷങ്ങള്‍ ആം. ഈ സമയമെല്ലാം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോള്‍, നീ സ്കൂളിലെ അമ്മമാരുടെ ഗ്രൂപ്പില്‍ കയറിപ്പോള്‍, നമ്മള്‍ സ്വന്തം വീട് വാങ്ങിയപ്പോള്‍. ഈ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍, അതെല്ലൊം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷെ, അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ. ഇനിയും ഏറെ കാര്യങ്ങളുണ്ട്. പാരന്റിങ്ങും മറ്റു കാര്യങ്ങളും കൊണ്ട് ഓരോ വര്‍ഷവും പോസ്റ്റ് വൈകും.

താരത്തിന്റെ പോസ്റ്റിനു താഴെ ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top