×

ലോകകപ്പ്  കാണാന്‍ ബോചെയ്‌ക്കൊപ്പം നാഫിഹും അഫാനും

ബോചെ (ഡോ. ബോബി ചെമ്മണൂര്‍) ബോചെയുടെ കൂടെ ലോകകപ്പ് ഫൈനല്‍സ് കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ നാഫിഹും കുന്ദംകുളം സ്വദേശിയായ അഫാനും
. തിരുവനന്തപുരത്തുനിന്നും മറഡോണയുടെ സ്വര്‍ണശില്‍പ്പവുമായി ആരംഭിച്ച ബോചെ ഖത്തര്‍ ലോകകപ്പ് യാത്രയുടെ ഭാഗമായി ‘ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി’ എന്ന സന്ദേശവുമായി ക്യാമ്പസുകളിലെത്തിയ ബോചെയോടൊപ്പം ചേര്‍ന്ന് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ വിദ്യാര്‍ത്ഥികള്‍.
പെരിയ അബേദ്കര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ നാഫിഹിനും തൃശൂര്‍ എംടിഐ യിലെ വിദ്യാര്‍ത്ഥിയായ അഫാനും ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് കാണുക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ബോചെയോടൊപ്പം രണ്ടുപേരും ഖത്തറിലെത്തിക്കഴിഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top