×

നഗ്നവീീഡിയോ പകര്‍ത്തി യുവതിയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, വിജിലന്‍സ് പൊലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: നഗ്നവിഡീയോ പകര്‍ത്തിയ ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍.

വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒയും  അരുവിക്കര കാച്ചാണി സ്വദേശിയുമായ സാബു പണിക്കരെ (48) ആണ് അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തത്. 40കാരിയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.

 

ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയുടെ വീഡിയോ ആണ് ഇയാള്‍ പകര്‍ത്തിയത്. അതിന് ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി സാബു. കഴിഞ്ഞ ഏഴുവര്‍ഷമായി യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു.

 

യുവതിയെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി ഹോട്ടലുകളില്‍ മുറി എടുത്ത് പലപ്പോഴും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്തുവിട്ടതോടെയാണ് യുവതി അരുവിക്കര പൊലീസില്‍ പരാതി നല്‍കിയത്. വീഡിയോ പ്രചരിപ്പിച്ച രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top