സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂരമായി പീഡിപ്പിക്കുന്ന സ്ഫടികം വിഷ്ണു പിടിയില്‍.
November 14, 2022 11:32 amPublished by : Chief Editor
പാലക്കാട്. സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂരമായി പീഡിപ്പിക്കുന്ന സ്ഫടികം വിഷ്ണുവെന്ന കൊടുമ്ബ് സ്വദേശി വിഷ്ണു പിടിയില്‍.
ഇയാള്‍ പീഡിപ്പിച്ച വീട്ടമ്മയുടെ പരാതിയിലാണ് പാലക്കാട് സൗത്ത് പോലീസ് ഇയാളെ പിടികൂടിയത്. ജോലികഴിഞ്ഞ് വൈകുന്നേരം സ്ത്രീകള്‍ വീട്ടിലേക്ക് പോകുന്ന വഴി വിഷ്ണു നിരീക്ഷിക്കും. കാല്‍നടയായി യാത്ര ചെയ്യുന്നവരെ പിന്തുടരും. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കും.
സ്വന്തം ഉടുമുണ്ട് അഴിച്ച് സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖത്തേക്ക് ചുറ്റി ആളെ മനസ്സിലാക്കാന്‍ പറ്റത്ത സാഹചര്യമൊരുക്കി കുറ്റിക്കാട്ടിലേക്ക് മാറ്റി ലൈംഗികമായി പീഡിപ്പിക്കുകയാണ് പ്രതി ചെയ്യുന്നത്. സമാന രീതിയില്‍ ഇയാള്‍ നിരവധി പീഡനങ്ങള്‍ നടത്തിയതായിട്ടാണ് പോലീസ് പറയുന്നത്. മാനഹാനി ഭയന്ന് പലരും സംഭവം പുറത്ത് പറയാറില്ല. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാല്‍ സ്ഫടികം വിഷ്ണു എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം കൊടുമ്ബ് സ്വദേശിനിയുടെ നേര്‍ക്കും അതിക്രമം നടത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു പിടിയിലായത്. വിഷ്ണു പിടിയിലായ വിവരം അറിഞ്ഞ് പലരും പരാതിയുമായി വരുന്നുണ്ടെന്നും പോലീസ് പറയുന്നു. പാലക്കാട് കോടതി വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്