×

ആദ്യം അശ്ലീല ആംഗ്യം കാട്ടി, കാറില്‍ പിന്തുടര്‍ന്നെത്തി ബൈക്ക് തടഞ്ഞു; നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥിനി

കോട്ടയം: അക്രമിസംഘത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമാണ് നേരിട്ടതെന്ന് കോട്ടയം നഗരത്തില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിനി പറഞ്ഞു. പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. കാറില്‍ പിന്തുടര്‍ന്നെത്തി ബൈക്ക് തടഞ്ഞു നിര്‍ത്തിയും മര്‍ദ്ദിച്ചു. നടുറോഡില്‍ പത്തുമിനുട്ടോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. തട്ടുകടയില്‍ വെച്ച്‌ പ്രതികള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് ആദ്യം തല്ലിയത്. അതു തടഞ്ഞപ്പോഴാണ് തന്നെയും ആക്രമിച്ചത്. തന്റെ തലയ്ക്കും വയറിനും പരിക്കേറ്റു. സുഹൃത്തിനാണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളത്. തലയിലുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. തങ്ങളെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്.സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top