×

അടിമാലിയില്‍ പത്താംക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍

അടിമാലിയില്‍ പത്താംക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍. തൃശൂരില്‍വച്ചാണ് പ്രതി പിടിയിലായത്.

കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ മുങ്ങുകയായിരുന്നു പ്രതി.

വയറുവേദന എന്ന പേരില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്ന് അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഉടനെ തന്നെ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്ന സമയം രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്ന് കടന്ന് കളയുകയായിരുന്നു. ഏതാനും നാളുകളായി രണ്ടാനച്ഛന്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top