×

യുപിയിലും പഞ്ചാബിലും കള്ള വോട്ടെന്ന് തരൂര്‍ ; വോട്ടുകള്‍ കൂട്ടികലര്‍ത്തില്ല 4500 ഖാര്‍ഗെയ്ക്ക് ലഭിച്ചാല്‍ വിജയിച്ചതായി കണക്കാകും

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി പ​രി​ഗ​ണി​ച്ച്‌ തെ​ര​ഞ്ഞെടു​പ്പ് സ​മി​തി.
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വോ​ട്ടെ​ണ്ണ​ല്‍ അ​വ​സാ​നം ന​ട​ത്തു​മെ​ന്ന് സ​മി​തി അ​റി​യി​ച്ചു.

യു​പി​യി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നു ആ​രോ​പി​ച്ചാ​ണ് ത​രൂ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. യു​പി​യി​ലെ വോ​ട്ടു​ക​ള്‍ മാ​റ്റി​വ​ച്ച്‌ പ്ര​ത്യേ​കം എ​ണ്ണ​ണ​മെ​ന്ന ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി അം​ഗീ​ക​രി​ച്ചു.

Shashi Tharoor Could Lose, But Congress under Mallikarjun Kharge Should  Adopt His 10 'Ideas'

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടു​ക​ള്‍ കൂ​ട്ടി​ക​ല​ര്‍​ത്തി ഒ​രു​മി​ച്ചാ​ക്കി​യ ശേ​ഷം വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങും. ഫ​ലം ഏ​ക​ദേ​ശം വ്യ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞ് യു​പി​യി​ലെ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ത്താ​മെ​ന്നാ​ണ് തീ​രു​മാ​നം.

ഖാ​ര്‍​ഗെ​യ്ക്ക് വി​ജ​യി​ക്കാ​നാ​വ​ശ്യ​മാ​യ നാ​ലാ​യി​ര​ത്തി​ല​ധി​കം ഭൂ​രി​പ​ക്ഷം ക​ട​ന്നു​ക​ഴി​ഞ്ഞാ​ല്‍, യു​പി​യി​ലെ ബാ​ല​റ്റു​ക​ളും മ​റ്റ് വോ​ട്ടു​ക​ള്‍ക്കൊപ്പം കൂ​ട്ടി​ക​ല​ര്‍​ത്തി എണ്ണുമെന്നാണ് വി​വ​രം.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും പ​ഞ്ചാ​ബി​ലും ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നാ​ണ് ത​രൂ​രി​ന്‍റെ ആ​രോ​പ​ണം. യു​പി​യി​ല്‍ വോ​ട്ട് ചെ​യ്യാ​ത്ത​വ​രു​ടെ പേ​രി​ല്‍ മ​റ്റു​ള്ള​വ​ര്‍ വോ​ട്ട് ചെ​യ്‌​തെ​ന്നാ​ണ് പ്ര​ധാ​ന പ​രാ​തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top