×

യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോ അയച്ച്‌ ശല്ല്യം ചെയ്തു; പോലീസുകാരന് സസ്‌പെന്‍ഷന്‍

പെരിങ്ങോട്ടുകര: നിരന്തരമായി അശ്ലീല വീഡിയോ അയച്ച്‌ യുവതിയെ ശല്ല്യപ്പെടുത്തിയ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

അശ്ലീല വീഡിയോ അയച്ചതിന് പുറമെ ഫോണില്‍ തുടര്‍ച്ചയായി വിളിച്ച്‌ ശല്ല്യപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്തിക്കാട് പോലീസ് സ്‌റ്റേഷന് കീഴിലുള്ള പെരിങ്ങോട്ടുകര പോലീസ് ഔട്ട്‌പോസ്റ്റിലെ ഡ്രൈവറായ കൊടുങ്ങല്ലൂര്‍ സ്വദേശി ജോസഫ് ക്ലീറ്റസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയാണ് നടപടി സ്വീകരിച്ചത്. വാഹന പരിശോധനയ്‌ക്കിടെയാണ് ചാഴൂര്‍ സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ നമ്ബര്‍ ഇയാള്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ സന്ദേശങ്ങള്‍ അയച്ചും വീഡിയോ അയച്ചും ശല്ല്യപ്പെടുത്തല്‍ തുടരുകയായിരുന്നു. നേരത്തേയും ഇയാള്‍ സമാനമായ കേസുകളില്‍ പ്രതിയായിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top