×

4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും, ജനയുഗം എഡിറ്ററും സിപിഐ ദേശീയ കൗണ്‍സിലിലേക്ക്

വിജയവാഡ: നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍നിന്ന് ഏഴു പുതുമുഖങ്ങള്‍ എത്തും.

കെ രാജന്‍, ജിആര്‍.അനില്‍, പിപ്രസാദ്, ജെ ചിഞ്ചുറാണി എന്നീ മന്ത്രിമാര്‍ക്കു പുറമേ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം സംസ്ഥാന നേതൃത്വം വെട്ടി.

പ്രായപരിധി നിര്‍ദേശത്തില്‍ തട്ടി കെഇ ഇസ്മായില്‍, എന്‍ അനിരുദ്ധന്‍ എന്നിവര്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവായി. പന്ന്യന്‍ രവീന്ദ്രന്‍ സ്വയം ഒഴിയാന്‍ താത്പര്യം അറയിിച്ചു. ഇവരെക്കൂടാതെ ടിവി ബാലന്‍, സിഎന്‍ ജയദേവന്‍, എന്‍രാജന്‍ എന്നിവരും ഒഴിവായി.

വിഎസ് സുനില്‍കുമാറിന്റെ പേര് ടിആര്‍. രമേശ്കുമാര്‍ നിര്‍ദേശിച്ചെങ്കിലും നേതൃത്വം പിന്തുണച്ചില്ല. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമാവും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top