×

എല്‍ദോസിനെ കിട്ടിയോ ? ചോദ്യവുമായി നാളെ ഡിവൈഎഫ് ഐ പെരുമ്പാവൂരില്‍

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എയ്ക്ക് എതിരെ ഇത് വരെ രാജി ആവശ്യപ്പെടാതെ സി പി എം.

എംഎല്‍ എയ്ക്കെതിരെയുള്ള ബലാത്സംഗക്കേസില്‍ കോണ്‍ഗ്രസ്സിന്റെ ധാര്‍മികത അനുസരിച്ചുള്ള തീരുമാനം എടുക്കട്ടെ എന്നാണ് സി പിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരൂമാനം. രാജി വൈകുന്നത് രാഷ്ട്രീയപരമായി ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് നോക്കിക്കാണുന്നത്. വരും ദിവസങ്ങളില്‍ രാജി പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ ആയുധമാക്കാനാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍.

അതേ സമയം പീഡനക്കേസില്‍ കുറ്റാരോപിതനായ എം എല്‍ എയ്ക്കെതിരെ സമരനീക്കവുമായി ഡി വൈ എഫ് ഐ രംഗത്തെത്തി. എല്‍ദോസ് കുന്നപ്പിള്ളിയെ നാല് ദിവസമായി കാണാനില്ലെന്ന് ഡി വൈ എഫ് ഐ പെരുമ്ബാവൂര്‍ ബ്ളോക്ക് പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കി. തങ്ങളുടെ ജനപ്രതിനിധിയായ എം എല്‍ എയെ കാണാനില്ല. അദ്ദേഹത്തിന്റെ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്, ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. അത് കൊണ്ട് തന്നെ എം എല്‍ എയെ നേരിട്ട് കണ്ട് നടത്തേണ്ട പല ആവശ്യങ്ങളും നടത്താന്‍ സാധിക്കുന്നില്ല. എം എല്‍ എയെ എത്രയും വേഗം കണ്ടെത്തി നല്‍കണം എന്ന ഉള്ളടക്കമുള്ള പരാതിയാണ് ഡിവൈഎഫ്‌ഐ നേതാവായ പി.എ. അഷ്‌കര്‍ പൊലീസിന് നല്‍കിയത്. നാളെ പെരുമ്ബാവൂരില്‍ ‘പ്രതീകാത്മക തിരയലും’ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top