×

കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി. പരസ്യങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവയിലെ അധിക ഫിറ്റിംഗുകളും അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

സുരക്ഷാ മാനദണ്ഡങ്ങളില്‍ പൊതു-സ്വകാര്യമേഖല വ്യത്യാസമില്ലെന്ന് വ്യക്തമാക്കിയ കോടതി, ടൂറിസ്‌റ്റ് ബസുകള്‍ക്ക് വെള‌ള നിറം മാത്രം പോരെന്നും നിയമവിരുദ്ധമായ ശബ്ദ‌സംവിധാനങ്ങളും ലൈറ്റുകളും ഇല്ലെന്നുറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

 

ഏകീകൃത നിറം നല്‍കുന്നതിന് സാവകാശം നല്‍കണമെന്ന ടൂറിസ്‌റ്റ് ബസ് ഉടമകളുടെ ആവശ്യം കോടതി തള‌ളി. എല്ലാ ടൂറിസ്‌റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധിക്കണമെന്നും ബസ് ഉടമകള്‍ പരിശോധനയുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

കടുത്ത നടപടി തന്നെ നിയമലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് എടുക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ബസ് ഉടമകള്‍ സഹകരിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടിയുണ്ടാകും.

 

വടക്കഞ്ചേരിയില്‍ സ്‌കൂള്‍ അധികൃതര്‍ സുരക്ഷാമാനദണ്ഡം പാലിക്കാത്ത ബസാണ് ഉപയോഗിച്ചതെന്നും കോടതി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top