×

“: രാഹുല്‍ഗാന്ധിയുടെ യാത്ര; പിണറായിയുടെ കേരളത്തില്‍ 19 ദിവസവും, യോഗിയുടെ യുപിയില്‍ 2 ദിവസവും ഗുജറാത്തിലേക്ക് പോകേണ്ടേ ? സോഷ്യല്‍ മീഡിയാ “

മോദിയുടെയും അമിത് ഷായുടെയും ഗുജറാത്തിനെ ഒഴിവാക്കിയുള്ള യാത്രയാണിത്. 19 ദിവസം കേരളത്തില്‍ പര്യടനം നടത്തുന്നവര്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യോഗിയുടെ യു.പിയില്‍ ണ്ടു ദിവസം മാത്രമാണ് പര്യടനം നിശ്ചയിച്ചിരിക്കുന്നത്.

 

വര്‍ഗ്ഗീയത അത് ന്യൂനപക്ഷത്തിന്റെ ആയാലും ഭൂരിപക്ഷത്തിന്റേതായാലും ഒരു പോലെ അപകടമാണെന്ന് തിരിച്ചറിഞ്ഞ് സി.പി.എം പ്രതിരോധം തീര്‍ക്കുന്നതു കൊണ്ടാണ്  ഈ മണ്ണില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ നടക്കാത്തത്.

 

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ നടത്തിയ അതെ രീതിയില്‍ ഇന്ത്യയെ ഭിന്നിപ്പിക്കുകയാണെന്നും ഇതിനെതിരെ ജനങ്ങളെ കേള്‍ക്കാനും ഒന്നിപ്പിക്കാനുമാണ് തന്റെ യാത്രയെനുമാണ് രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്. ഈ മുദ്രാവാക്യം ഉയര്‍ത്തി കേരളത്തില്‍ യാത്ര നടത്തിയാല്‍ അത് സിനിമയിലെ പോലെ കോമഡി ആയാണ് മാറുക. അക്കാര്യമാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിപ്പിക്കാനുള്ളത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും  എന്ത് ലക്ഷ്യം പറഞ്ഞാണോ ഭാരത യാത്ര നടത്തുന്നത് അത് എത്രയോ മുന്‍പ്  കേരളത്തില്‍ നടപ്പാക്കിയ പാര്‍ട്ടിയും മുന്നണിയുമാണ് ഇന്ന് കേരളം ഭരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top