×

കളഞ്ഞുകിട്ടിയ ഉടമസ്ഥനില്ലാത്ത ലഭിച്ച 107 ലക്ഷം രൂപയുടെ സ്വര്‍ണം ലേലം ചെയ്യാനൊരുങ്ങി കെഎസ്‌ആര്‍ടിസി

സാധാരണക്കാരന്‍റെ വീട്ടില്‍ അത്യാവശ്യമായി പണം കണ്ടെത്തേണ്ട സ്ഥിതിയുണ്ടായാല്‍ ആദ്യം എന്താണ് ചെയ്യുക. കടം വാങ്ങലാണ് ഒരു വഴി അല്ലെങ്കില്‍ വീട്ടിലെ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയോ പണയം വെക്കുകയോ ചെയ്യും.
കനത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കെഎസ്‌ആര്‍ടിസിയും തങ്ങളുടെ പക്കലുള്ള സ്വര്‍ണം ലേലം ചെയ്യാനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 30ന് ട്രാന്‍സ്പോര്‍ട്ട് ഭവനിലാണ് ലേലം നടക്കുക.

കെഎസ്‌ആര്‍ടിസി ബസുകളില്‍ നിന്നും സ്റ്റാന്‍ഡുകളില്‍ നിന്നും കളഞ്ഞുകിട്ടിയ ഉടമസ്ഥനില്ലാത്ത 363 ഗ്രാം സ്വര്‍ണവും 242.76 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ലേലത്തില്‍ വെക്കുക. 2012 ഒക്ടോബര്‍ മുതല്‍ 2019 ഓഗസ്റ്റ് വരെ ലഭിച്ച ആഭരണങ്ങളാണിത്. ഒരു കോടിയിലധികം രൂപയുടെ വരുമാനമാണ് കെഎസ്‌ആര്‍ടിസി ലേലത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

22 കാരറ്റ് മൂല്യമുള്ള സ്വര്‍ണമാണ് കൈവശമുള്ളതില്‍ ഏറിയപങ്കും. അടിസ്ഥാന വില മുന്‍കൂട്ടി പറയാന്‍ കഴിയില്ല, ലേലം നടക്കുന്ന ദിവസത്തെ സ്വര്‍ണവില കണക്കാക്കിയാകും ആഭരണങ്ങളുടെ അടിസ്ഥാന വില നിശ്ചയിക്കുകയെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു. മുന്‍പ് നടന്ന സമാനമായ ആഭരണങ്ങളുടെ ലേലത്തിലൂടെ 70 ലക്ഷം രൂപയോളം കെഎസ്‌ആര്‍ടിസിക്ക് ലഭിച്ചിരുന്നു.

കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, വസ്ത്രങ്ങള്‍, കുട, പഴ്‌സ് എന്നിവ മൂന്ന് മാസം കൂടുമ്ബോള്‍ കെഎസ്‌ആര്‍ടിസി ലേലം ചെയ്യാറുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top