×

ആവശ്യപ്പെട്ടത് ത്രിവര്‍ണം, പൂശിയത് കാവി; ഓഫീസിന്റെ പെയിന്റടിയില്‍ വെട്ടിലായി തൃശൂര്‍ ഡി.സി.സി

തൃശൂര്‍: പെയിന്റടിച്ച്‌ വെട്ടിലായിരിക്കുകയാണ് തൃശൂര്‍ ഡി.സി.സി ഓഫീസ്. കോകണ്‍ഗ്രസ് ജില്ലാ ഓഫീസിന് ത്രിവര്‍ണ പതാകയുടെ നിറം പെയിന്റ് ചെയ്യാനാണ് ഡി.സി.സി നേതൃത്വം തൊഴിലാളികളെ ഏല്പിച്ചത്.

 

എന്നാല്‍ തൊഴിലാളികള്‍ പെയിന്റടി പൂര്‍ത്തിയായപ്പോഴാണ് പറ്റിയ അബദ്ധം കോണ്‍ഗ്രസ് മനസ്സിലാക്കുന്നത്.

ത്രിവര്‍ണത്തിന് പകരം തൊഴിലാളികള്‍ അടിച്ചുവച്ചത് ബി.ജെ.പി പതാകയുടെ നിറമായ കാവി. നാട്ടുകാരില്‍ പലരും ഈ ദൃശ്യം പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് പാര്‍ട്ടി നേതൃത്വവും ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഇതോടെ ഇപ്പോള്‍ വെള്ളയും പച്ചയും ചേര്‍ത്ത് പെയിന്റ് മാറ്റിയടിക്കുകയാണ്.

ഡി.സി.സി ഓഫീസ് ഭാരവാഹികള്‍ എടുത്തുനല്‍കിയ പെയിന്റാണ് അടിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പെയിന്റ് എടുക്കുമ്ബോള്‍ നിറം മാറിപ്പോയത് ശ്രദ്ധിച്ചില്ലെന്നാണ് നേതൃത്വം പറയുന്നത്.

ബി.ജെ.പിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് മൂന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ ആവേശകരമായി മുന്നേറുമ്ബോഴാണ് ഡി.സി.സി ഓഫീസിന്റെ നിറംമാറ്റം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top